ചെന്നൈ: ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ 56 കാരൻ അറസ്റ്റിൽ. കോയമ്പത്തൂർ വടുങ്കലിപാളയത്ത് താമസിക്കുന്ന കടലൂർ സ്വദേശിയായ ആർ. മുരുകവേലിനെയാണ് പൊലീസ് പിടികൂടിയത്.
കരൂർ സ്വദേശി പി. മുനിയാണ്ടി (39) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കൊലപാതകം. മുരുകവേലിന്‍റെ ഭാര്യയുമായി മുനിയാണ്ടി അടുപ്പത്തിലായിരുന്നു.
നേരത്തെ ഇയാളും ഭാര്യ സുമിത്രയും (45) തിരുപ്പൂരിലാണ് താമസിച്ചിരുന്നത്. ഈ സമയത്താണ് മുനിയാണ്ടിയുമായി സുമിത്ര അടുപ്പത്തിലാകുന്നത്. ബന്ധം പരിധി വിട്ടതോടെ മുരുകവേൽ കോയമ്പത്തൂരിലേക്ക് താമസം മാറി.
എന്നാൽ ഇരുവരും വീണ്ടും ബന്ധം തുടരുകയായിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് ജോലി കഴിഞ്ഞെത്തിയപ്പോൾ വീടിനുള്ളിൽ മുനിയാണ്ടിയെയും ഭാര്യയെയും ഇയാൾ കണ്ടു.
ഇതോടെയാണ് ഇയാൾ കത്തികൊണ്ട് മുനിയാണ്ടിയെ കുത്തി വീഴ്ത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ മുനിയാണ്ടി ഇറങ്ങി ഓടി. ഈ സമയം ഭർത്താവിനെ വീട്ടിൽ പൂട്ടിയിട്ട് സുമിത്രയും കാമുകനൊപ്പം ഓടി. സുമിത്ര കത്തി ഊരി മാറ്റുന്നതിനിടെ അമിതമായ രക്തസ്രാവം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
Join Our Whats App group
Post A Comment: