www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1989) Idukki (1916) Mostreaded (1617) Crime (1485) National (1246) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

15 കാരിയെ പീഡിപ്പിച്ചു; 32 കാരന് 90 വർഷം തടവും പിഴയും

Share it:



കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 32 കാരന് 90 വർഷം തടവും പിഴയും ശിക്ഷ. അഞ്ചാലുംമൂട് വന്‍മല ഗുരു മന്ദിരത്തിന് സമീപം കുന്നുപുറത്ത് പടിഞ്ഞാറ്റതില്‍ ഷഫീക്കിനെയാണ് കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 90 വര്‍ഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 30മാസം കൂടി അധികതടവ് അനുഭവിക്കണം.

കൊല്ലം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ. സമീറാണ് ശിക്ഷ വിധിച്ചത്. പ്രതിക്കൊപ്പം താമസിച്ചുവന്നിരുന്ന സ്ത്രീയുടെ ആദ്യവിവാഹത്തിലെ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചെന്നാണ് കേസ്. 

കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കൗണ്‍സിലര്‍ പ്രദേശത്തെ അംഗനവാടിയിലെത്തി അതിജീവിതയും സഹോദരങ്ങളെയും വിളിച്ചുവരുത്തി കൗണ്‍സിലിങ് നടത്തി കുട്ടികളുടെ ദുരവസ്ഥ മനസിലാക്കി കൊണ്ടുപോകുകയായിരുന്നു.

പ്രതി തുക ഒടുക്കുന്ന പക്ഷം അതില്‍ നിന്ന് മൂന്നുലക്ഷം രൂപ അതിജീവതയ്ക്ക് കൈമാറണം. അതിജീവനത്തിനായി മതിയായ തുക നിശ്ചയിച്ച് നല്‍കുന്നതിനും കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശംനല്‍കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സരിത ഹാജരായി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Crime

Post A Comment:

Portable Mini Air Cooler Fan with LED Light