കൊച്ചി: പിഴക്കാത്ത ചുവടുകളുമായുള്ള വി.ഡി. സതീശന്‍റെ അതിവേഗ കുതിപ്പിൽ കിതച്ച് സംസ്ഥാനത്തെ ഇടതുപക്ഷം. തെരഞ്ഞെടുപ്പിലെ വൻ പരാജയത്തിനു പിന്നാലെ ഇടത് സൈബർ കോണുകളിൽ നിന്നും യുഡിഎഫിനും വി.ഡി. സതീശനും എതിരെ രൂക്ഷമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ സൈബറിടത്തെ വിമർശനങ്ങളെയെല്ലാം പ്രവൃത്തികൊണ്ട് മറികടക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ സംസ്ഥാനത്ത് കണ്ടുവരുന്നത്. ഇന്ദിരാഗ്യാരന്‍റി പ്രഖ്യാപനം അടക്കം ജനപ്രിയ പദ്ധതികൾ ഉൾപ്പെടെ പ്രഖ്യാപിച്ചതോടെ വി.ഡി. സതീശൻ സർക്കാർ ആദ്യ ദിവസങ്ങളിൽ തന്നെ പൊതുജനങ്ങളുടെ ഹൃദയം കീഴടക്കി.
മുഖ്യമന്ത്രി തീരുമാനത്തിലെ മെല്ലെപ്പോക്ക് ഇടത് കേന്ദ്രങ്ങൾക്ക് ആശ്വാസമായെങ്കിലും പ്രഖ്യാപനത്തിനു പിന്നാലെ വി.ഡി. സതീശന്‍റെ കുതിപ്പിനൊപ്പമെത്താൻ ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. ഇതിനിടെ നേതൃത്വത്തെ ചൊല്ലിയുള്ള അമർഷങ്ങളും ഇടത് പാർട്ടികളെ അസ്വസ്ഥരാക്കുന്നു. തെരഞ്ഞെടുപ്പിനെ നയിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഫലം വന്ന് ഇത്രയും നാൾ മാധ്യമങ്ങൾക്ക് മുമ്പിലെത്താതിരുന്നതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
യുഡിഎഫ് സർക്കാരിനെ വിർശിച്ച് ഗോളടിക്കാമെന്ന സൈബർ പോരാളികളുടെ ശ്രമത്തിനും തിരിച്ചടിയായതോടെ അടുത്ത ഘട്ടമെന്തെന്നുള്ള ആലോചനയിലാണ് ഇടത് കോണുകൾ എന്നാണ് വിവരം. ഇതിനിടെ രക്ഷാ പ്രവർത്തനമടക്കമുള്ളവയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതും ഇടതുപക്ഷത്തിനു തിരിച്ചടിയായി.
Join Our Whats App group

Post A Comment: