www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1916) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒടുവിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്; കളി തീ‌രാതെ തമി‌ഴ്‌നാട്

Share it:



ചെന്നൈ: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നടനും ടിവികെ അധ്യക്ഷനുമായ വിജയ് തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക്. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം തികയക്കാൻ വിജയ്ക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് നാല് ദിവസത്തോളം നീണ്ട അനശ്ചിതത്വത്തിനൊടുവിലാണ് കേവല ഭൂരിപക്ഷത്തിലേക്ക് വിജയ് നീങ്ങുന്നത്.

വിജയുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ നല്‍കാന്‍ രണ്ട് അംഗങ്ങള്‍ വീതമുള്ള സിപിഎം സിപിഐ കക്ഷികള്‍ തീരുമാനിച്ചതോടെയാണിത്. അഞ്ച് അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസ് ഡിഎംകെ സഖ്യം ഉപേക്ഷിച്ച് വിജയിന് പിന്തുണ നല്‍കിയിരുന്നു. ഇതോടെ വിജയ്ക്ക് 117 പേരുടെ പിന്തുണയായി. രണ്ട് അംഗങ്ങളുള്ള വിസികെ വിജയിക്ക് പിന്തുണ നല്‍കും എന്നാണ് സൂചന. തുടര്‍ന്ന് അദ്ദേഹം ഗവര്‍ണറെ കാണും.

അതേസമയം, വിജയിനെ ഭരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മില്‍ അപ്രതീക്ഷിതമായ രാഷ്ട്രീയധാരണയുണ്ടാകുന്നു എന്ന സൂചനകളും പുറത്തുവന്നിരുന്നുണ്ട്. 

234 അംഗ നിയമസഭയില്‍ 108 സീറ്റുകള്‍ നേടിയാണ് വിജയ്യുടെ ടി.വി.കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. ഡി.എം.കെ 59 സീറ്റുകളും എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളും നേടി. മറ്റുള്ളവരില്‍ പിഎംകെ നാലും ഐയുഎംഎല്‍, സിപിഐ, സിപിഎം എന്നീ പാര്‍ട്ടികള്‍ രണ്ട് വീതം സീറ്റുകളും നേടി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light