ന്യൂഡെൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12ന് നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം. ഡെൽഹിയിൽ വാർത്താ സമ്മേളനം നടത്തിയായിരിക്കും പ്രഖ്യാപനം. ഇതോടെ ദിവസങ്ങളായി നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമാകും. ശനിയാഴ്ച്ചയോടെ പുതിയ മന്ത്രിസഭ സത്യ പ്രതിജ്ഞ ചെയ്യുമെന്നാണ് സൂചനകൾ.
ഇന്ന് തിരുവനന്തപുരത്ത് നിയമസഭാ കക്ഷികളുടെ യോഗം വിളിച്ചിട്ടുമുണ്ട്. കെ.സി വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എംഎൽഎമാരിൽ ഭൂരിപക്ഷവും കെ.സി വേണുഗോപാലിനു പിന്തുണ അറിയിച്ചപ്പോൾ കേരളത്തിലെ ജനവികാരം വി.ഡി. സതീശനൊപ്പമായിരുന്നു.
തുടർന്ന് നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് കോൺഗ്രസ് ഹൈക്കമാന്‍റ് മുഖ്യമന്ത്രി ആരായിരിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ രാഹുൽ ഗാന്ധിയും അധ്യക്ഷൻ ഖർഗെയും തമ്മിലും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ നടന്ന ചർച്ചകൾക്കു ശേഷമാണ് 12ന് വാർത്താ സമ്മേളനം നടത്താൻ തീരുമാനിച്ചത്.
Join Our Whats App group

Post A Comment: