ഇടുക്കി: വാശിയേറിയ പോരാട്ടം നടന്ന ഇടുക്കി ജില്ലയിലെ പീരുമേട്ടിൽ യുഡിഎഫ് വിജയത്തിലേക്ക്. മൂന്ന് റൗണ്ട് വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് എൽഡിഎഫിലെ കെ. സലിംകുമാറിനെക്കാൾ 5000 വോട്ടുകളുടെ ലീഡ് നേടി.
വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ സിറിയക് ലീഡ് ഉയർത്തുന്നതായിരുന്നു കാഴ്ച്ച. ഇടുക്കിയിൽ അഞ്ച് മണ്ഡലങ്ങളിലും യുഡിഫ് ലീഡ് ഉയർത്തുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: