www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1989) Idukki (1916) Mostreaded (1617) Crime (1485) National (1246) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

നടപ്പാതയിലേക്ക് പാഞ്ഞു കയറിയ കാർ ഇടിച്ചു; നവ വധു മരിച്ചു

Share it:



തിരുവനന്തപുരം: അമിത വേഗതയിൽ നടപ്പാതയിലേക്ക് പാഞ്ഞു കയറിയ കാർ ഇടിച്ച് നവ വധു മരിച്ചു. കവടിയാറിൽ രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് ചിറ്റൂർ വെരിക്കോലി സ്വദേശിനി നൗഷിജ (24) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ആഷിക് അടക്കം പണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

കഴിഞ്ഞ മാസമാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. നടപ്പാതയിലൂടെ പോകുകയായിരുന്ന ഇവരെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലും രണ്ട് കാറുകളിലും ഇടിച്ച ശേഷമാണ് കാർ നിന്നത്. നൗഷിജയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മോഹൻ തോമസ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഡ്രൈവ് ചെയ്യുന്നതിനിടെ രക്ത സമ്മർദത്തിൽ വ്യതിയാനമുണ്ടാവുകയും കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയുമായിരുന്നുവെന്ന് ഇയാൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്

ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത്  വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.

വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്. 

തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി. 

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light