ഇടുക്കി: വണ്ടിപ്പെരിയാറ്റിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരുടെ വാഹനം ഇടിച്ചു ഗുരുതരമായി പരുക്കേറ്റ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ മഞ്ജുമല ഫാക്ടറി ഡിവിഷനില്‍ താമസിക്കുന്ന രമേഷ് (29) ആണ് മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി എട്ടോടെയായിരുന്നു അപകടം. മലപ്പുറത്തുനിന്നും വണ്ടിപ്പെരിയാറില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവർ സഞ്ചരിച്ച കാറും രമേഷും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറിലുണ്ടായിരുന്ന സ്റ്റാലിന് (29) കാലിന് ഒടിവുണ്ട്.
തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ രമേഷിനെ മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം ബുധനാഴ്ച്ച വണ്ടിപ്പെരിയാറ്റിലെ പൊതു ശ്മശാനത്തിൽ.
Join Our Whats App group

Post A Comment: