ഹൈദ്രാബാദ്: ബൈക്കിനു പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ചുകൊന്ന് മരുമകൻ. ഹൈദ്രാബാദിലെ ചെംഗിചെർളയിലാണ് സംഭവം നടന്നത്. 39 കാരിയായ കൊല്ല അരുണയാണ് കൊല്ലപ്പെട്ടത്.
ബൈക്കിൽ യാത്ര ചെയ്യവെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നുവെന്നാണ് കരുതിയത്. എന്നാൽ സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഏപ്രില്‍ 29നായിരുന്നു സംഭവം. അമ്മായി അമ്മ ബൈക്കില്‍ പോവുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് വിശദമാക്കിയാണ് മരുമകന്‍ ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ 39 കാരിയെ മരുമകന്‍ ആക്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു.
കൊല്ല അരുണയുടെ മകള്‍ കാവ്യയെ സ്‌നേഹിത് എന്ന യുവാവാണ് ജാതി മാറി വിവാഹം ചെയ്തിരുന്നു. ഏപ്രില്‍ 28ന് അരുണ മകളെയും മകനേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. സ്‌നേഹിതിനെ ഇത് പ്രകോപിതനാക്കി. ഇയാള്‍ അരുണയെ നിരവധി തവണ ഫോണ്‍ വിളിച്ച് അസഭ്യം പറഞ്ഞു. ഇതിന് പിന്നാലെ സ്‌നേഹിത് അരുണയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി. ബൈക്കില്‍ പോവുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതോടെയാണ് യുവാവ് പെട്രോള്‍ ടാങ്കിന് മുകളില്‍ വെച്ചിരുന്ന ഹെല്‍മെറ്റ് എടുത്ത് അമ്മായി അമ്മയെ ബൈക്കിലിരുന്ന് തന്നെ ആക്രമിച്ചത്. അടിയേറ്റ് നിലത്ത് വീണ അരുണയെ അപസ്മാര ബാധിതയായി വീണതെന്ന പേരില്‍ യുവാവ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 39കാരിയുടെ പരിക്കുകളില്‍ സംശയം തോന്നിയ ആശുപത്രി ജീവനക്കാര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്
ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.
വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്.
തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി.

Post A Comment: