www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1997) Idukki (1921) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (33) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കെസിക്ക് വേണ്ടി ഹൈക്കമാന്‍റ്; കോൺഗ്രസ് വീണ്ടും പിളർപ്പിലേക്ക്

Share it:



കൊച്ചി: കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് എംഎൽഎമാരിലും എംപിമാരിലും ഭൂരിപക്ഷവും ഒന്നിച്ചതോടെ കേരളത്തിലെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ജനവികാരത്തെ മറികടന്നുള്ള നേതാക്കളുടെ നീക്കത്തിനെതിരെയാണ് അമർഷം ഉയരുന്നത്. 

നിലവിൽ കെസിയെ മുഖ്യമന്ത്രിയാക്കിയുള്ള ഫോർമുലയ്ക്കാണ് ഹൈക്കമാന്‍റ് നീക്കമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. രമേശ് ചെന്നിത്തലയ്ക്ക് മന്ത്രിസഭയിൽ ഉന്നത സ്ഥാനം നൽകുമെങ്കിലും വിഡി സതീശൻ മന്ത്രിസഭയിൽ നിന്നും പുറത്തു നിൽക്കാനാണ് നീക്കം. 

ഇങ്ങനെ വരുന്നത് കേരളത്തിലെ കോൺഗ്രസിൽ കടുത്ത പ്രതിസന്ധിക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. നിലവിൽ വി.ഡി. സതീശനെ ഹൈക്കമാന്‍റിനു മുന്നിൽ പ്രശ്നക്കാരനാക്കി ചിത്രീകരിക്കാനുള്ള നീക്കമാണ് കെസി പക്ഷം നടത്തുന്നത്. കെസിയുടെ ഇടപെടലിൽ സീറ്റ് ഉറപ്പിച്ചവരും ഹൈക്കമാന്‍റിൽ നിന്നും കെസി പിന്തുണയിൽ ഫണ്ട് ലഭിച്ചവരും ഹൈക്കമാന്‍റിനു മുന്നിൽ തങ്ങൾ കെസിക്കൊപ്പമാണെന്ന് കാണിക്കാൻ വെമ്പൽ കൊള്ളുന്ന വാലു നക്കികളുമാണ് കെസി പക്ഷത്തുള്ളവരിൽ അധികവും. 

എന്നാൽ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസിനു വോട്ട് ചെയ്ത നിഷ്പക്ഷരും അടക്കം കെസി വേണുഗോപാൽ കേരളത്തിന്‍റെ മുഖ്യമന്ത്രി ആകരുതെന്ന് ആഗ്രഹിക്കുന്നവരാണ്. വിഡിയെ പുറത്താക്കുന്നതോടെ കേരളത്തിൽ വിഡി അനൂകൂല ഗ്രൂപ്പ് ഉണ്ടാകാൻ സാധ്യതയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 

അതേസമയം കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ വെറുപ്പിച്ചാൽ വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും മുതിർന്ന നേതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ കെസിയെ താങ്ങാതെ ഇപ്പോൾ കേരളത്തിലും കേന്ദ്രത്തിലും നിലനിൽപ്പില്ലെന്നതാണ് നേതാക്കൻമാരെ കെസിപക്ഷത്തേക്ക് അടുപ്പിക്കുന്നത്. എ, ഐ ഗ്രൂപ്പുകളിൽ നിന്നും തെന്നിമാറിയവരാണ് കെസിപക്ഷത്തെ അധികം പേരും. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

രണ്ട് ഉപതെരഞ്ഞെടുപ്പിലും മിന്നുന്ന ജയം; അണിയറ നീക്കം തുടങ്ങി സിപിഎം

തിരുവനന്തപുരം: 102 സീറ്റിന്‍റെ മഹാവിജയത്തിൽ തലയുയർത്തി നിന്ന കോൺഗ്രസും യുഡിഎഫും മുഖ്യമന്ത്രി ചർച്ചയിൽ ഇടറി വീണതോടെ അവസരം മുതലെടുക്കാൻ നീക്കമിട്ട് സിപിഎം. മൂന്നാം തുടർ ഭരണം മോഹിച്ച് മത്സര രംഗത്തിറങ്ങിയെങ്കിലും സമീപ കാല ചരിത്രത്തിലെ വൻ തിരിച്ചടിയാണ് ഇടതുപക്ഷത്തിനും മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിനും നേരിടേണ്ടി വന്നത്. 

തെരഞ്ഞെടുപ്പിനെ നയിച്ച പിണറായി വിജയൻ നാളിതുവരെ മാധ്യമങ്ങൾക്ക് മുമ്പിലെത്താത്തതും പരാജയത്തിന്‍റെ തീവ്രത കൊണ്ടായിരുന്നു. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നഷ്ടപ്പെട്ടിരുന്നെങ്കിൽ പോലും ഇടതു കോട്ടകൾക്ക് ഇത്രയേറെ ആഘാതം സംഭവിക്കില്ലായിരുന്നു. 

അതേസമയം കൂറ്റൻ വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസ് തെരുവുയുദ്ധം തുടങ്ങിയതോടെ ഇടക് ക്യാമ്പിന് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. കോൺഗ്രസിനെതിരെ ഉയരുന്ന ജനരോഷം അവസരമാക്കാനുള്ള നീക്കങ്ങളാണ് ഇടതു ക്യാമ്പിൽ തിരക്കിട്ട് നടക്കുന്നതെന്നാണ് റിപ്പോർട്ട്. 

പ്രതിപക്ഷ നേതാവിനെ പോലും കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ സിപിഎം ക്യാമ്പിൽ ഇന്ന് തിരക്കിട്ട് ചില മുന്നേറ്റങ്ങൾ ഉണ്ടായതായും വിവരമുണ്ട്. കേരളത്തിലെ കോൺഗ്രസ്- നിഷ്പക്ഷ വോട്ടർമാർക്കിടയിൽ കെ.സി വിരുദ്ധ തരംഗമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹൈക്കമാന്‍റ് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ബുധനാഴ്ച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ഇങ്ങനെ വന്നാൽ കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പെയിനുകളും ജനരോഷവും ഉയരാൻ സാധ്യതയുണ്ട്. ഇതിനെ മുതലാക്കാനാണ് സിപിഎം ക്യാമ്പിലെ നീക്കം. കെ.സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത മണിക്കൂറിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം പ്രഖ്യാപിക്കും. 

കെസി വിരുദ്ധ വികാരം മുതലാക്കി വരാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും പിണറായിയുടെ നേതൃത്വത്തിൽ വൻ വിജയം നേടുകയാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ അണികൾക്കിടയിൽ പാർട്ടിക്കും നേതൃത്വത്തിനുമുണ്ടായിരിക്കുന്ന അവമതിപ്പ് ഈ വിജയത്തോടെ മറികടക്കാനാകുമെന്നും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു. 

അതേസമയം കെ.സിക്ക് പകരം വി.ഡി, ആർ.സിയോ മുഖ്യമന്ത്രിയായാൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തില്ലെന്നും സൂചനകളുണ്ട്.

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light