www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1923) Mostreaded (1617) Crime (1487) National (1250) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കലത്തിനുള്ളിൽ തലകുടുങ്ങി ഒന്നര വയസുകാരൻ

Share it:



മലപ്പുറം: കളിക്കുന്നതിനിടെ അലുമിനിയം കലത്തിൽ തല കുടുങ്ങിയ ഒന്നര വയസുകാരന് രക്ഷകരായി ഫയർഫോഴ്സ്. മലപ്പുറം തൃക്കലങ്ങോടാണ് സംഭവം. കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല അബദ്ധത്തില്‍ കലത്തില്‍ കുടുങ്ങുകയായിരുന്നു. തിരുവാലിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘമെത്തി കലം മുറിച്ചു മാറ്റിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

കുട്ടിയുടെ തല കുടുങ്ങിയതോടെ പരിഭ്രാന്തരായ വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി കലം മുറിച്ച് കുട്ടിയെ രക്ഷിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light