www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2002) Idukki (1922) Mostreaded (1617) Crime (1486) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസുകാരൻ മരിച്ചു

Share it:



കണ്ണൂർ: പടക്കം പൊട്ടിത്തെറിച്ച് ഒൻപതു വയസുകാരൻ മരിച്ചു. കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറ കോൺഗ്രസ് ഓഫീസിന് സമീപത്തുള്ള ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. പുന്നക്കപ്പാറ കുഞ്ഞിക്കിഴക്കയിൽ ഉബൈദിന്‍റെ മകൻ അമാൻ ആണ് മരിച്ചത്. വായ്പ്പറമ്പ് യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. 

വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ ലഡു വിതരണം നടത്തുകയും പടക്കം പൊട്ടിക്കുകയും ചെയ്‌തിരുന്നു. ഈ സമയം ഇവിടെയുണ്ടായിരുന്ന നാല് കുട്ടികൾ പൊട്ടാതെ കിടന്ന പടക്കം ശേഖരിച്ചു. ഈ പടക്കങ്ങൾ ചേർത്തുവച്ച് കല്ലിനടിയിൽ വച്ച് തീ കൊളുത്തിയപ്പോഴാണ് അപകടം സംഭവിചത്. 

പടക്കം ചിതറി അമാന്‍റെ കഴുത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾക്കും പരുക്കേറ്റു. അമാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

അമാന്‍റെ സഹോദരൻ അൻഫാൻ (12), അഹമ്മദ് ബദാവി (ഏഴ്), സൽമാൻ ഫാരീസ് (12) എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ സൽമാൻ ഫാരിസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമാന്‍റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light