www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2019) Idukki (1932) Mostreaded (1617) Crime (1494) National (1254) Entertainment (855) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (144) sports (141) Trending (109) business (100) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (35) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കെഎസ്ആർടിസിയിൽ നാളെ മുതൽ ജെണ്ടർ ടിക്കറ്റിങ്

Share it:


തിരുവനന്തപുരം: ഭരണം മാറിയതിനു പിന്നാലെ ജെണ്ടർ ടിക്കറ്റിങ് സംവിധാനനത്തിലേക്ക് കെഎസ്ആർടിസി. യാത്രക്കാർ സ്ത്രീയാണോ, പുരുഷനാണോ എന്ന് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് നാളെ മുതൽ പ്രാവർത്തികമാകുന്നത്. 

നേരത്തെ ഭരണം കിട്ടിയാൽ കേരളത്തിൽ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സ്ത്രീ യാത്രക്കാരുടെ കണക്കെടുക്കാനാണ് ടിക്കറ്റിങ് രീതിയിൽ മാറ്റം വരുത്തുന്നതെന്നാണ് സൂചനകൾ. എന്നാൽ ഔദ്യോഗികമായി ഇതിനു വിശദീകരണം ഒന്നും ലഭിച്ചിട്ടില്ല. 

ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ പുരുഷന്‍, സ്ത്രീ എന്നു രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന ഉത്തരവ് പുറത്തു വന്നിട്ടുണ്ട്. 

ജെന്‍ഡര്‍ ടിക്കറ്റിങ്ങിന് ആവശ്യമായ മാറ്റങ്ങള്‍ ഇടിഎം സോഫ്‌റ്റ് വെയറില്‍ വരുത്തിയിട്ടുണ്ടെന്നും യാത്രക്കാര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ ഇത് ഉചിതമായി ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കെഎസ്ആര്‍ടിസി ഐടി വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നിശാന്ത് എസ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. യാത്രക്കാര്‍ പുരുഷനാണോ സ്ത്രീയാണോ എന്നു ശനിയാഴ്ച മുതല്‍ കൃത്യമായി രേഖപ്പെടുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശം നല്‍കിയത്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light