www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1997) Idukki (1921) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (33) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ മുതല്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് അറിയിപ്പുണ്ട്.

ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്താന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം നിലനില്‍ക്കുന്നു. 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ട്. തെക്കന്‍ കര്‍ണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ മറ്റൊരു ചക്രവാതച്ചുഴി നിലനില്‍ക്കുന്നു.

ഇതിന്‍റെ സ്വാധീനഫലമായി നാളെ മുതല്‍ മെയ് 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസങ്ങളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

രണ്ട് ഉപതെരഞ്ഞെടുപ്പിലും മിന്നുന്ന ജയം; അണിയറ നീക്കം തുടങ്ങി സിപിഎം

തിരുവനന്തപുരം: 102 സീറ്റിന്‍റെ മഹാവിജയത്തിൽ തലയുയർത്തി നിന്ന കോൺഗ്രസും യുഡിഎഫും മുഖ്യമന്ത്രി ചർച്ചയിൽ ഇടറി വീണതോടെ അവസരം മുതലെടുക്കാൻ നീക്കമിട്ട് സിപിഎം. മൂന്നാം തുടർ ഭരണം മോഹിച്ച് മത്സര രംഗത്തിറങ്ങിയെങ്കിലും സമീപ കാല ചരിത്രത്തിലെ വൻ തിരിച്ചടിയാണ് ഇടതുപക്ഷത്തിനും മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിനും നേരിടേണ്ടി വന്നത്. 

തെരഞ്ഞെടുപ്പിനെ നയിച്ച പിണറായി വിജയൻ നാളിതുവരെ മാധ്യമങ്ങൾക്ക് മുമ്പിലെത്താത്തതും പരാജയത്തിന്‍റെ തീവ്രത കൊണ്ടായിരുന്നു. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നഷ്ടപ്പെട്ടിരുന്നെങ്കിൽ പോലും ഇടതു കോട്ടകൾക്ക് ഇത്രയേറെ ആഘാതം സംഭവിക്കില്ലായിരുന്നു. 

അതേസമയം കൂറ്റൻ വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസ് തെരുവുയുദ്ധം തുടങ്ങിയതോടെ ഇടക് ക്യാമ്പിന് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. കോൺഗ്രസിനെതിരെ ഉയരുന്ന ജനരോഷം അവസരമാക്കാനുള്ള നീക്കങ്ങളാണ് ഇടതു ക്യാമ്പിൽ തിരക്കിട്ട് നടക്കുന്നതെന്നാണ് റിപ്പോർട്ട്. 

പ്രതിപക്ഷ നേതാവിനെ പോലും കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ സിപിഎം ക്യാമ്പിൽ ഇന്ന് തിരക്കിട്ട് ചില മുന്നേറ്റങ്ങൾ ഉണ്ടായതായും വിവരമുണ്ട്. കേരളത്തിലെ കോൺഗ്രസ്- നിഷ്പക്ഷ വോട്ടർമാർക്കിടയിൽ കെ.സി വിരുദ്ധ തരംഗമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹൈക്കമാന്‍റ് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ബുധനാഴ്ച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ഇങ്ങനെ വന്നാൽ കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പെയിനുകളും ജനരോഷവും ഉയരാൻ സാധ്യതയുണ്ട്. ഇതിനെ മുതലാക്കാനാണ് സിപിഎം ക്യാമ്പിലെ നീക്കം. കെ.സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത മണിക്കൂറിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം പ്രഖ്യാപിക്കും. 

കെസി വിരുദ്ധ വികാരം മുതലാക്കി വരാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും പിണറായിയുടെ നേതൃത്വത്തിൽ വൻ വിജയം നേടുകയാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ അണികൾക്കിടയിൽ പാർട്ടിക്കും നേതൃത്വത്തിനുമുണ്ടായിരിക്കുന്ന അവമതിപ്പ് ഈ വിജയത്തോടെ മറികടക്കാനാകുമെന്നും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു. 

അതേസമയം കെ.സിക്ക് പകരം വി.ഡി, ആർ.സിയോ മുഖ്യമന്ത്രിയായാൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തില്ലെന്നും സൂചനകളുണ്ട്. 

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light