www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1997) Idukki (1921) Mostreaded (1617) Crime (1485) National (1248) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (33) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ജോത്സ്യന്‍റെ നിയമനം റദ്ദാക്കി വിജയ്

Share it:



ചെന്നൈ: മുഖ്യമന്ത്രി കസേരയിൽ ആദ്യം തന്നെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് കല്ലുകടി. തന്‍റെ പ്രത്യേക ഓഫീസറായി ജ്യോതിഷിയെ നിയമിച്ച തീരുമാനം വിജയ് പിന്‍വലിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയായിരുന്നു നിയമനം. 

ശാസ്ത്രീയമായ രീതിയില്‍ ഭരണം നടത്തേണ്ട മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ജ്യോതിഷിയെ നിയമിച്ചത് വലിയ രീതിയിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു. ഇന്ന് നിയമസഭയിലും നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി.

തമിഴ്നാട് നിയമസഭയില്‍ 144 അംഗങ്ങളുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത്. എഐഎഡിഎംകെ വിമതരുടേതടക്കം പിന്തുണ വിജയ്ക്ക് ലഭിച്ചു. 

ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികളും ടിവികെയെ പിന്തുണയ്ക്കുന്ന സഖ്യകക്ഷികളും ജ്യോതിഷിയുടെ നിയമനത്തില്‍ വിമര്‍ശിച്ച് രംഗത്തിയതോടെയാണ് വിജയ് തീരുമാനം പിന്‍വലിച്ചത്. വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് വെട്രിവേലിനെയാണ് സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചത്.

വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് സഖ്യകക്ഷികളടക്കം ഉയര്‍ത്തിയത്. സിപിഎം, കോണ്‍ഗ്രസ്, വിസികെ. ഉള്‍പ്പെടെ ടിവികെ. സര്‍ക്കാരിന് പിന്തുണനല്‍കുന്ന പാര്‍ട്ടികളില്‍നിന്നു തന്നെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 

യുക്തിസഹമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണെന്നും അതിനു വിരുദ്ധമാണ് ഈ തീരുമാനമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം പറഞ്ഞു. ജ്യോത്സ്യനായ ഒരാളെ സര്‍ക്കാര്‍ ചെലവില്‍ ഉദ്യോഗസ്ഥനാക്കുന്നത് തെറ്റായനടപടിയാണ്. ഇത് ജനങ്ങളില്‍ ജ്യോതിഷത്തോടുള്ള വിശ്വാസം വര്‍ധിപ്പിക്കാനേ ഉതകൂ. അദ്ദേഹം വിജയ്ക്ക് രാഷ്ട്രീയ ഉപദേശം നല്‍കുന്നതും സ്വീകാര്യമല്ലെന്നും ഷണ്‍മുഖം നേരത്തേ വിമര്‍ശിച്ചിരുന്നു.

എന്തിനാണ് ഒരു ജ്യോത്സ്യന് സര്‍ക്കാര്‍ നിയമനം നല്‍കുന്നതെന്ന് ആര്‍ക്കെങ്കിലും വിശദമാക്കാനാകുമോ എന്ന് പരിഹസിച്ചാണ് കോണ്‍ഗ്രസ് എംപി ശശികാന്ത് എക്സിലൂടെ പ്രതിഷേധം അറിയിച്ചത്. ഭരണകക്ഷിയായ ടി.വി.കെ. ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്ര അടിത്തറയെ ഈ നിയമനം ദുര്‍ബലമാക്കുമെന്ന് കോണ്‍ഗ്രസ് എംപി ജ്യോതിമണി പറഞ്ഞു.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

രണ്ട് ഉപതെരഞ്ഞെടുപ്പിലും മിന്നുന്ന ജയം; അണിയറ നീക്കം തുടങ്ങി സിപിഎം

തിരുവനന്തപുരം: 102 സീറ്റിന്‍റെ മഹാവിജയത്തിൽ തലയുയർത്തി നിന്ന കോൺഗ്രസും യുഡിഎഫും മുഖ്യമന്ത്രി ചർച്ചയിൽ ഇടറി വീണതോടെ അവസരം മുതലെടുക്കാൻ നീക്കമിട്ട് സിപിഎം. മൂന്നാം തുടർ ഭരണം മോഹിച്ച് മത്സര രംഗത്തിറങ്ങിയെങ്കിലും സമീപ കാല ചരിത്രത്തിലെ വൻ തിരിച്ചടിയാണ് ഇടതുപക്ഷത്തിനും മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിനും നേരിടേണ്ടി വന്നത്. 

തെരഞ്ഞെടുപ്പിനെ നയിച്ച പിണറായി വിജയൻ നാളിതുവരെ മാധ്യമങ്ങൾക്ക് മുമ്പിലെത്താത്തതും പരാജയത്തിന്‍റെ തീവ്രത കൊണ്ടായിരുന്നു. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നഷ്ടപ്പെട്ടിരുന്നെങ്കിൽ പോലും ഇടതു കോട്ടകൾക്ക് ഇത്രയേറെ ആഘാതം സംഭവിക്കില്ലായിരുന്നു. 

അതേസമയം കൂറ്റൻ വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസ് തെരുവുയുദ്ധം തുടങ്ങിയതോടെ ഇടക് ക്യാമ്പിന് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. കോൺഗ്രസിനെതിരെ ഉയരുന്ന ജനരോഷം അവസരമാക്കാനുള്ള നീക്കങ്ങളാണ് ഇടതു ക്യാമ്പിൽ തിരക്കിട്ട് നടക്കുന്നതെന്നാണ് റിപ്പോർട്ട്. 

പ്രതിപക്ഷ നേതാവിനെ പോലും കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ സിപിഎം ക്യാമ്പിൽ ഇന്ന് തിരക്കിട്ട് ചില മുന്നേറ്റങ്ങൾ ഉണ്ടായതായും വിവരമുണ്ട്. കേരളത്തിലെ കോൺഗ്രസ്- നിഷ്പക്ഷ വോട്ടർമാർക്കിടയിൽ കെ.സി വിരുദ്ധ തരംഗമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹൈക്കമാന്‍റ് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ബുധനാഴ്ച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ഇങ്ങനെ വന്നാൽ കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പെയിനുകളും ജനരോഷവും ഉയരാൻ സാധ്യതയുണ്ട്. ഇതിനെ മുതലാക്കാനാണ് സിപിഎം ക്യാമ്പിലെ നീക്കം. കെ.സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത മണിക്കൂറിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം പ്രഖ്യാപിക്കും. 

കെസി വിരുദ്ധ വികാരം മുതലാക്കി വരാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും പിണറായിയുടെ നേതൃത്വത്തിൽ വൻ വിജയം നേടുകയാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ അണികൾക്കിടയിൽ പാർട്ടിക്കും നേതൃത്വത്തിനുമുണ്ടായിരിക്കുന്ന അവമതിപ്പ് ഈ വിജയത്തോടെ മറികടക്കാനാകുമെന്നും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു. 

അതേസമയം കെ.സിക്ക് പകരം വി.ഡി, ആർ.സിയോ മുഖ്യമന്ത്രിയായാൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തില്ലെന്നും സൂചനകളുണ്ട്. 

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light