www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1995) Idukki (1921) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (33) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഒരാഴ്ച്ച കുടിച്ചത് നായ ചത്തു കിടന്ന വെള്ളം; ഇടുക്കി വെണ്ണിലാംകണ്ടത്ത് ഗുരുതര സംഭവം

Share it:



ഇടുക്കി: ഒരാഴ്ച്ചയായി 16 ഓളം കുടുംബങ്ങൾ കുടിച്ചത് നായ്ക്കൾ ചത്തു കിടന്ന കിണറ്റിലെ ജലം. വെള്ളിലാംകണ്ടം പി.ഡി.എസ് തുരുത്ത് ശുദ്ധജല പദ്ധതിയുടെ ഭാഗമായ കിണറ്റിലാണ് രണ്ട് നായ്ക്കൾ ചത്ത് അഴുകിയ നിലയിൽ കിടന്നത്. 

ഒരാഴ്ച്ചയോളമായി നായ്ക്കൾ കിണറ്റിൽ ചത്തു കിടന്നതായിട്ടാണ് വിവരം. സാമൂഹിക വിരുദ്ധർ നായ്ക്കളെ കൊന്ന് കിണറ്റിൽ തള്ളിയതോ, ജീവനോടെ നായ്ക്കളെ കിണറ്റിൽ എറിഞ്ഞതോ ആണെന്നാണ് സംശയിക്കുന്നത്. നായ്ക്കൾ ചത്ത് കിടക്കുന്നതറിയാതെ ഇതിന്‍റെ ഗുണഭോക്താക്കളായ 16 ഓളം കുടുംബങ്ങൾ ഒരാഴ്ച്ചയോളം ഇവിടുത്തെ വെള്ളം ഉപയോഗിച്ചു. 

മൂടിക്കെട്ടി സുരക്ഷിതമാക്കിവച്ചിരുന്ന കിണറ്റിലാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. കിണറ്റിലെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നായ്ക്കളുടെ ജഡം കണ്ടെത്തിയത്. 

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വിഹിതമായ 74800 രൂപയും ഗുണഭോക്തൃ വിഹിതമായ 80000 രൂപയും ഉപയോഗിച്ച് 2011-12 സാമ്പത്തിക വര്‍ഷത്തിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. പദ്ധതിയുടെ കിണറ്റിലെ വെള്ളം വേനല്‍ക്കാലത്ത് വറ്റുന്നതിനാല്‍ അല്‍പമകലെ ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ മറ്റൊരു കിണര്‍ കൂടി നിര്‍മിച്ചാണ് ഉപയോഗിച്ചിരുന്നത്. ഈ കിണറ്റിലാണ് ജഡം കണ്ടെത്തിയത്. 

ഇത് പച്ചവല ഉപയോഗിച്ച് മൂടിക്കെട്ടി സംരക്ഷിച്ചിരുന്നു. ഇതിനുചുറ്റും തീറ്റപ്പുല്‍ വളര്‍ന്നു നില്‍ക്കുന്നതിനാല്‍ അവിടെ ആരെങ്കിലും എത്തിയാല്‍പോലും കാണാന്‍ കഴിയാത്ത സ്ഥിതിയിലാണ്. വേനല്‍ക്കാലത്ത് ഈ കിണറ്റില്‍ നിന്ന് വെള്ളം പമ്പുചെയ്ത് പ്രധാന കിണറ്റിലേക്ക് എത്തിച്ചശേഷമാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്. 

ജഡങ്ങള്‍ അഴുകിയ നിലയിലായതിനാല്‍ ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് കരുതുന്നത്. വെള്ളം ഉപയോഗിച്ച ചിലർക്ക് ഏതാനും ദിവസമായി ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നു. സാമൂഹിക വിരുദ്ധരുടെ ഇടപെടല്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുണഭോക്താക്കളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ്, പൊലീസ്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കി. പൊലീസും ആരോഗ്യവകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. 

കിണര്‍ വൃത്തിയാക്കാന്‍ നടപടിയെടുത്തെങ്കിലും വെള്ളത്തിന്‍റെ സാംപിള്‍ പരിശോധിച്ച് റിപ്പോര്‍ട്ടു വന്നശേഷമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

രണ്ട് ഉപതെരഞ്ഞെടുപ്പിലും മിന്നുന്ന ജയം; അണിയറ നീക്കം തുടങ്ങി സിപിഎം

തിരുവനന്തപുരം: 102 സീറ്റിന്‍റെ മഹാവിജയത്തിൽ തലയുയർത്തി നിന്ന കോൺഗ്രസും യുഡിഎഫും മുഖ്യമന്ത്രി ചർച്ചയിൽ ഇടറി വീണതോടെ അവസരം മുതലെടുക്കാൻ നീക്കമിട്ട് സിപിഎം. മൂന്നാം തുടർ ഭരണം മോഹിച്ച് മത്സര രംഗത്തിറങ്ങിയെങ്കിലും സമീപ കാല ചരിത്രത്തിലെ വൻ തിരിച്ചടിയാണ് ഇടതുപക്ഷത്തിനും മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിനും നേരിടേണ്ടി വന്നത്. 

തെരഞ്ഞെടുപ്പിനെ നയിച്ച പിണറായി വിജയൻ നാളിതുവരെ മാധ്യമങ്ങൾക്ക് മുമ്പിലെത്താത്തതും പരാജയത്തിന്‍റെ തീവ്രത കൊണ്ടായിരുന്നു. നേരിയ ഭൂരിപക്ഷത്തിൽ ഭരണം നഷ്ടപ്പെട്ടിരുന്നെങ്കിൽ പോലും ഇടതു കോട്ടകൾക്ക് ഇത്രയേറെ ആഘാതം സംഭവിക്കില്ലായിരുന്നു. 

അതേസമയം കൂറ്റൻ വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രിയെ ചൊല്ലി കോൺഗ്രസ് തെരുവുയുദ്ധം തുടങ്ങിയതോടെ ഇടക് ക്യാമ്പിന് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. കോൺഗ്രസിനെതിരെ ഉയരുന്ന ജനരോഷം അവസരമാക്കാനുള്ള നീക്കങ്ങളാണ് ഇടതു ക്യാമ്പിൽ തിരക്കിട്ട് നടക്കുന്നതെന്നാണ് റിപ്പോർട്ട്. 

പ്രതിപക്ഷ നേതാവിനെ പോലും കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ സിപിഎം ക്യാമ്പിൽ ഇന്ന് തിരക്കിട്ട് ചില മുന്നേറ്റങ്ങൾ ഉണ്ടായതായും വിവരമുണ്ട്. കേരളത്തിലെ കോൺഗ്രസ്- നിഷ്പക്ഷ വോട്ടർമാർക്കിടയിൽ കെ.സി വിരുദ്ധ തരംഗമുണ്ട്. നിലവിലെ സാഹചര്യത്തിൽ ഹൈക്കമാന്‍റ് കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. ബുധനാഴ്ച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്.

ഇങ്ങനെ വന്നാൽ കേരളത്തിൽ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പെയിനുകളും ജനരോഷവും ഉയരാൻ സാധ്യതയുണ്ട്. ഇതിനെ മുതലാക്കാനാണ് സിപിഎം ക്യാമ്പിലെ നീക്കം. കെ.സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ തൊട്ടടുത്ത മണിക്കൂറിൽ പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം പ്രഖ്യാപിക്കും. 

കെസി വിരുദ്ധ വികാരം മുതലാക്കി വരാനിരിക്കുന്ന രണ്ട് ഉപതെരഞ്ഞെടുപ്പിലും പിണറായിയുടെ നേതൃത്വത്തിൽ വൻ വിജയം നേടുകയാണ് ലക്ഷ്യമിടുന്നത്. ഇപ്പോൾ അണികൾക്കിടയിൽ പാർട്ടിക്കും നേതൃത്വത്തിനുമുണ്ടായിരിക്കുന്ന അവമതിപ്പ് ഈ വിജയത്തോടെ മറികടക്കാനാകുമെന്നും സിപിഎം നേതൃത്വം കണക്കുകൂട്ടുന്നു. 

അതേസമയം കെ.സിക്ക് പകരം വി.ഡി, ആർ.സിയോ മുഖ്യമന്ത്രിയായാൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്തില്ലെന്നും സൂചനകളുണ്ട്. 

Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light