ആലപ്പുഴ: ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 19 കാരി നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം നടന്നത്. അവിവാഹിതയായ പെൺകുട്ടിയാണ് ആശുപത്രിയുടെ ശുചിമുറിയിൽ കുഞ്ഞിന് ജൻമം നൽകിയത്. കുട്ടിയെ പരുക്കുകളില്ലാതെ കണ്ടെടുത്തു. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരരമാണ്.
അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. വയറുവേദനയെന്ന് പറഞ്ഞാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. പിതാവും സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്കും അറിവില്ലായിരുന്നു.
കുട്ടിയുടെ കരച്ചിൽകേട്ട് ആശുപത്രി ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് ജനലിലൂടെ വലിച്ചെറിഞ്ഞ നിലയിൽ കുട്ടിയെ കണ്ടത്. ഇന്നലെ രാത്രി ഒന്നോടെയായിരുന്നു സംഭവം. പെൺകുട്ടിയുടെ ഗർഭത്തിന് ഉത്തരവാദി ആയ ആളെ കണ്ടെത്താൻ അന്വേഷണം നയത്തും. പൊലീസ് കേസെടുത്തിട്ടുണ്ട്.
രാത്രി ഒൻപതോടെയാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. ആർത്തവ വേദനയെന്നാണ് പെൺകുട്ടി ആശുപത്രിയിൽ പറഞ്ഞത്. പെയിൻ കില്ലർ മതിയെന്നും പറഞ്ഞിരുന്നു.
എന്നാൽ ഗർഭിണിയാണോയെന്ന് സംശയം തോന്നി പരിശോധനക്ക് നിർദേശിച്ചെങ്കിലും പെൺകുട്ടി സമ്മതിച്ചില്ല. തുടർന്ന് നിരീക്ഷണത്തിൽ തുടരാൻ ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നു. ഇതിനിടെയാണ് പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ കയറി പ്രസവിച്ചത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്
പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Post A Comment: