ചെന്നൈ: മത്സരിച്ച രണ്ട് മണ്ഡലത്തിലും ടിവികെ നായകൻ വിജയ് വിജയിച്ചതോടെ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് ഉറ്റുനോക്കി തമിഴകം. പെരമ്പൂരിലും ട്രിച്ചിയിലുമാണ് വിജയ് ജനവിധി തേടിയത്. രണ്ടിടത്തും വിജയിച്ചതോടെ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി.
ഇതോടെ വിജയുടെ പകരക്കാനായി ആര് വരുമെന്ന ചർച്ചകളും തമിഴകത്ത് സജീവമാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും സർക്കാർ രൂപീകരണത്തിനുള്ള ഭൂരിപക്ഷം വിജയുടെ പാർട്ടിക്കില്ല. ഇതിനായുള്ള ചർച്ചകൾ സജവമായി തുടരുകയാണ്.
ഇതിനിടെ വിജയ് പെരമ്പൂര്‍ നിലനിര്‍ത്തി ട്രിച്ചിയില്‍ രാജിസമര്‍പ്പിക്കാനാണ് സാധ്യതയെന്നാണ് തമിഴ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ട്രിച്ചി ഈസ്റ്റില്‍ നടി തൃഷ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയരുന്നുണ്ട്. ടിവികെ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിജയ് 14 ദിവസത്തിനകം ഏതെങ്കിലും സീറ്റില്‍ രാജിവയ്ക്കണം. ഏത് മണ്ഡലമായാലും ടിവികെ സ്ഥാനാര്‍ത്ഥിക്ക് വിജയം ഉറപ്പുതന്നെയാണ് എന്നാണ് കണക്കുകൂട്ടല്‍.
ഇന്നലെ വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് തന്നെ തൃഷ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയിരുന്നു. ടിവികെ പതാകയുടെ നിറമുളള ഷാള്‍ ധരിച്ചായിരുന്നു ക്ഷേത്രദര്‍ശനം. തുടര്‍ന്ന് ഫലം വിജയ്ക്ക് അനുകൂലമായതിന് പിന്നാലെ നടി വിജയ്യുടെ വസതിയിലേക്ക് പോയിരുന്നു. നീലാങ്കരയിലുളള വീട്ടിലെത്തിയാണ് തൃഷ വിജയെ കണ്ടത്. തൃഷയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്.
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ തൃഷ- വിജയ് ബന്ധം ഏറെ ചര്‍ച്ചയായിരുന്നു. വിജയുടെ ഭാര്യ സംഗീത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ വിവാഹേതരബന്ധം എന്ന ആരോപണമുണ്ടായിരുന്നു. അതില്‍ പരാമര്‍ശിച്ച നടി തൃഷയാണ് എന്ന തരത്തിലും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.
ഇതോടെ നടിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും എതിര്‍കക്ഷികളുള്‍പ്പെടെ അഴിച്ചുവിട്ടിരുന്നു. അതിനിടെ ഇരുവരും ഒരുമിച്ച് ഒരു വിവാഹച്ചടങ്ങിനെത്തിയതും ചര്‍ച്ചകള്‍ക്ക് ചൂടുപിടിപ്പിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ തൃഷ വോട്ട് രേഖപ്പെടുത്തിയ ചിത്രം പങ്കുവെച്ചത് വിജയ് ചിത്രമായ ഗില്ലിയിലെ അര്‍ജുനര്‍ വില്ല് എന്ന ഗാനത്തിനൊപ്പമായിരുന്നു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്
ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.
വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്.
തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി.

Post A Comment: