ഇടുക്കി: നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലക്കേസ് നിർണായക വഴിത്തിരിവിലേക്ക്. മാതാവിനെയും ഹോദരനെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജി തന്‍റെ പിതാവിനെയും കൊലപ്പെടുത്തിയെന്ന സംശയം ബലപ്പെടുന്നു.
കഴിഞ്ഞ ദിവസം കേസിന്‍റെ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ സജിയെ ഇയാളുടെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിൽ പുരയിടത്തിൽ നിന്നും അസ്ഥി കഷണവും തുണിയും കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്.
എന്നാൽ ഇത് എട്ട് വർഷം മുമ്പ് കാണാതായ പിതാവിന്‍റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പുരയിടത്തിൽ മണ്ണ് കുഴിച്ചുള്ള പരിശോധന ആരംഭിച്ചിട്ടുണ്ട്. അമ്മ മേരിക്കുട്ടിയെയും മൂത്തസഹോദരന്‍ റെജിയെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിലാണ് സജി അറസ്റ്റിലായത്. ഇപ്പോൾ ഇയാളുടെ വിടിന്‍റെ അടുക്കളയുടെ ഭാഗത്താണ് പൊലീസ് പരിശോധന നടക്കുന്നത്.
2018 മാര്‍ച്ചിലാണ് സജിയുടെ അച്ഛന്‍ മാത്യൂവിനെ കാണാതാകുന്നത്. ഇളയ മകളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വെള്ളയാംകുടിയിലേക്ക് പോയി എന്നാണ് പറയുന്നത്. ഇദ്ദേഹം ബസില്‍ കയറി പോയതായി പറയപ്പെടുന്നുണ്ട്. എന്നാലും ഇദ്ദേഹം ബസില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയത് ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു എങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ അന്വേഷണം എങ്ങും എത്തിയില്ല.
കഴിഞ്ഞ ദിവസം അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ സജി പിടിയിലായ ശേഷം തുടര്‍ന്ന് ബന്ധുക്കള്‍ സജി പിതാവിനെയും അപായപ്പെടുത്തിയതായി സംശയം പറഞ്ഞിരുന്നു. തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്തുന്നതിന് സജിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സജിയില്‍ നിന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: