തിരുവനന്തപുരം: പുതുയുഗത്തിനു തുടക്കമിട്ട് സംസ്ഥാനത്ത് യുഡിഎഫ് മന്ത്രി സഭ അധികാരമേറ്റതോടെ ആത്മവീര്യം നഷ്ടമിട്ട് ഇടതുപക്ഷം. തെരഞ്ഞെടുപ്പിൽ വൻ പരാജയം നേരിട്ടിട്ടും അതിന്‍റെ കാരണങ്ങൾ തിരുത്താൻ സിപിഎം തിരുത്താൻ തയാറാകാതെ വന്നതോടെയാണ് ഇടതു മുന്നണി നിർജീവാവസ്ഥയിലേക്ക് നീങ്ങിയത്.
നിയമസഭയിൽ പ്രതിപക്ഷമാകുമെന്ന് വീമ്പിളക്കിയ ബിജെപിയാകട്ടെ വനിതകളുടെ ടിക്കറ്റ് സമരത്തോടെ വിലപോയ സ്ഥിതിയിലുമെത്തി. ഇതിനിടെയാണ് വിവാദങ്ങളെ കെട്ടടക്കി വി.ഡി. സതീശൻ ടീം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. 21 അംഗ മന്ത്രി സഭയിൽ ഒട്ടെറെ പുതുമുഖങ്ങൾ ഉണ്ടെന്നതും യുവാക്കൾ ഉണ്ടെന്നതും യുഡിഎഫിനു കരുത്തു കൂട്ടി.
അതേസമയം ടീം യുഡിഎഫിനെ നേരിടേണ്ടത് കനത്ത പരാജയം സമ്മാനിച്ച പിണറായി വിജയൻ തന്നെയാണെന്നതും പുതുമുഖങ്ങളെ നേതൃ സ്ഥാനത്തേക്ക് പരിഗണിക്കാത്തതും ഇടതു മുന്നണിക്ക് ക്ഷീണമായി. വിവിധ ജില്ലാ കമ്മിറ്റികളിൽ നേതൃമാറ്റത്തിനായി മുറവിളി കൂട്ടുമ്പോഴും ഇതിനെയൊന്നും ചെവിക്കൊള്ളാൻ സിപിഎം നേതൃത്വം തയാറായിട്ടില്ല.
ഘടക കക്ഷികളിലും വിമർശനം ഉയരുന്നുണ്ട്. എന്നാൽ പിണറായി തന്നെ നയിക്കുമെന്നാണ് നേതൃത്വത്തിന്‍റെ ഭാഷ്യം. ഇതിനിടെ യുഡിഎഫിലെയും കോൺഗ്രസിലെയും തർക്കങ്ങൾ അനുകൂലമാക്കാമെന്ന് ഇടത് സൈബർ പോരാളികൾ ആഗ്രഹിച്ചെങ്കിലും ഇതും ചീറ്റിപ്പോയി. മന്ത്രി സഭാ പ്രഖ്യാപനം രണ്ട് ദിവസം കൊണ്ട് പൂർത്തിയായതും മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തതും ഇടതു സൈബർ കേന്ദ്രങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.
ഇതിനിടെ ഇടതു പക്ഷം നിർജീവമാകുമ്പോൾ ഫലത്തിൽ പ്രതിപക്ഷമായി കേരളത്തിൽ സജീവമാകാനുള്ള ബിജെപി നീക്കങ്ങൾക്ക് വനിതാ സമരം ആദ്യം തന്നെ കല്ലുകടിയായി. കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ആവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം സമരം നടന്നത്.
എന്നാൽ സർക്കാർ അധികാരമേൽക്കാതെ നടത്തിയ സമരം സോഷ്യൽ മീഡിയയിലും ജനങ്ങൾക്കിടയിലും വലിയ ചർച്ചാ വിഷയമായി. മണ്ടൻ സമരമെന്ന വിളിപ്പേരാണ് പലരും ഉയർത്തിയത്.
Join Our Whats App group

Post A Comment: