ഇടുക്കി: വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് അടുക്കുമ്പോൾ ഇടുക്കിയിൽ അഞ്ചിൽ നാല് സീറ്റിലും യുഡിഎഫ് തേരോട്ടം. ദേവികുളം മണ്ഡലത്തിൽ മാത്രമാണ് ഇടതു പക്ഷം വെല്ലുവിളി ഉയർത്തിയത്. ശേഷിക്കുന്ന നാല് മണ്ഡലത്തിലും ഏകപക്ഷീയമായ വിജയത്തിലേക്കാണ് യുഡിഎഫ് കുതിക്കുന്നത്.
തൊടുപുഴയിലും ഇടുക്കിയിലും ഉടുമ്പൻചോലയിലും ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എൽഡിഎഫ് പ്രഖ്യാപനങ്ങൾ പൊളിച്ചെഴുതുന്നതാണ് വോട്ടെണ്ണലിലെ സൂചനകൾ. നിലവിൽ 11.45 പിന്നിടുമ്പോൾ ഇടുക്കി മണ്ഡലത്തിൽ യുഡിഎഫിലെ റോയി കെ. പൗലോസ് 12,000 വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്.
പീരുമേട്ടിൽ യു.ഡി.എഫിലെ സിറിയക് തോമസ് ലീഡ് നില 17,000 കടത്തി. തൊടുപുഴയിൽ അപു ജോൺ ജോസഫ് 13,000 വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്. ഉടുമ്പൻചോലയിൽ യുഡിഎഫിലെ സേനാപതി വേണു ലീഡ് നില 10,000 കടത്തി. ദേവികുളത്ത് എൽഡിഎഫിലെ എ. രാജയാണ് 500 വോട്ടുകൾക്ക് മുന്നിലാണ്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: