www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1999) Idukki (1921) Mostreaded (1617) Crime (1485) National (1249) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

വാക്കിനു വിലയില്ലാത്ത കെ.സിയും നിലപാടുകളുടെ രാജകുമാരൻ വി.ഡിയും

Share it:



കൊച്ചി: ചതിയുടെ ചക്ര വ്യൂഹത്തിൽ നിന്നും നിന്നും ജനവികാരം ഹൈക്കമാന്‍റിന്‍റെ കണ്ണു തുറപ്പിച്ചപ്പോൾ മറ നീക്കുന്നത് വാക്കുകൾക്കും നിലപാടുകൾക്കും വിലയില്ലാത്ത കെ.സി. വേണുഗോപാൽ എന്ന അധികാര മോഹി. 2016 തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് പ്രവർത്തനം തുടങ്ങുന്നത് 2021ലെ കനത്ത പരാജയത്തിനു പിന്നാലെയാണ്. 

ഭരണ വിരുദ്ധ വികാരം വലിയ വിജയം നൽകുമെന്ന ആത്മവിശ്വാസത്തിൽ 2021ൽ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസിന് നേരിടേണ്ടി വന്നത് കനത്ത പരാജയമാണ്. കോൺഗ്രസിന്‍റെ മടക്കിക്കൊണ്ടുവരാൻ ഹൈക്കമാന്‍റ് അന്ന് നിർദേശിച്ച പേര് വി.ഡി. സതീശന്‍റേതായിരുന്നു. 

കെ.സി. വേണുഗോപാലിനോ, രമേശ് ചെന്നിത്തലയ്ക്കോ അതിനു സാധിക്കില്ലെന്ന ഉത്തമ ബോധ്യം അന്നും കോൺഗ്രസ് നേതൃത്വത്തിനുണ്ടായിരുന്നു. അന്നു മുതൽ വി.ഡി. സതീശൻ കോൺഗ്രസിനെ കെട്ടിപ്പടുക്കാൻ ശ്രമം തുടങ്ങുമ്പോൾ, താൻ കസേര മോഹിയല്ലെന്നും കേരളത്തിലേക്ക് താനില്ലെന്നും ആവർത്തിച്ചു പറഞ്ഞിരുന്ന ഒരു നേതാവാണ് കെ.സി വേണുഗോപാൽ. 

2026 നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങൾക്കിടെ വേണുഗോപാലിനോട് മാധ്യമ പ്രവർത്തകർ പലപ്പോഴും ആവർത്തിച്ചു ചോദിച്ച ചോദ്യം താങ്കൾ മുഖ്യമന്ത്രി സ്ഥാനത്തെത്തുമോയെന്നതായിരുന്നു. ദേശീയ മാധ്യമങ്ങൾ പോലു ഈ ചോദ്യവുമായി സമീപിച്ചെങ്കിലും തനിക്ക് കസേര മോഹമില്ലെന്നായിരുന്നു കെ.സിയുടെ വാക്കുകൾ. 

ചെന്നിത്തലയും വി.ഡിയും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശ വാദമുന്നയിച്ചാലും താൻ അതിൽ ഉൾപ്പെടില്ലെന്നും കെ.സി ഒരു അഭിമുഖത്തിൽ വാദിക്കുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കുതന്ത്രങ്ങളുടെ രാജകുമാരൻ നിലപാടുകൾ മാറ്റി. പറഞ്ഞ വാക്കുകൾക്ക് വിലയില്ലാതെ കേരളത്തിലെ കോൺഗ്രസിനെ സമ്മർദത്തിലാക്കിയത് കെ.സി. വേണുഗോപാലെന്ന ഒറ്റ വ്യക്തിയാണ്. 

ഹൈക്കമാന്‍റിലെ ഉന്നതാനായതുകൊണ്ടു തന്നെ കെ.സിയുടെ ചതിയുടെ തന്ത്രം മനസിലാക്കാൻ നേതൃത്വത്തിനും സമയം വേണ്ടി വന്നു. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ എക്കാലത്തും നിലപാടെടുത്തിട്ടുള്ള രാഹുൽ ഗാന്ധി, തന്‍റെ ഉറ്റ സുഹൃത്ത് തന്നെ കേരളത്തിൽ വലിയൊരു ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നുവെന്ന സത്യം തിരിച്ചറിഞ്ഞതും ഈ മുഖ്യമന്ത്രി തർക്കത്തിലാണ്. 

കഴിഞ്ഞ കാലങ്ങളിൽ ഒരു മനസോടെ നിന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വങ്ങളെ കെ.സി പക്ഷമെന്നും അല്ലാത്ത പക്ഷമെന്നും വേർതിരിച്ചതും കെ.സി. വേണുഗോപാലെന്ന കുതന്ത്രജ്ഞനാണ്. ഇനിയിപ്പോൾ വി.ഡി. സതീശന്‍റെ മുഖ്യമന്ത്രി കസേര തട്ടിയെടുക്കാൻ കെ.സി. പക്ഷം നടത്തുന്ന നീക്കങ്ങളായിരിക്കും കേരള രാഷ്ട്രീയം കാണാൻ പോകുന്നത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light