www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ക്രോക്രോച്ച് ജനതാ പാർട്ടിയുടെ വളർച്ചയിൽ അമ്പരപ്പ്; ജാഗ്രതയോടെ രാജ്യം

cjp
Share it:



സ്വന്തം ലേഖകൻ

ന്യൂഡെൽഹി: പരിഹാസ കൂട്ടായ്മയായെത്തി രാജ്യത്ത് തരംഗമായി മാറി ക്രോക്രോച്ച് ജനതാ പാർട്ടി. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകൾ എന്നു വിശേഷിപ്പിച്ച സുപ്രീം കോടതി ചിഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ പരാമർശത്തിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ക്രോക്രോച്ച് ജനതാപാർട്ടിയെന്ന പേരിൽ അക്കൗണ്ട് പ്രത്യക്ഷപ്പെടുന്നത്. 

മണിക്കൂറുകൾക്കകം അക്കൗണ്ടിലേക്ക് ആളുകൾ ഇടിച്ചുകയറിയതോടെയാണ് സംഭവം രാജ്യ ശ്രദ്ധയിലേക്ക് നീങ്ങുന്നത്. രാജ്യത്തിനു സുരക്ഷാ ഭീഷണിയാണെന്ന മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് സിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു പേർ എത്തുന്നത്. 

ഔദ്യോഗിക എക്സ് പേജ് ബ്ലോക്ക് ചെയ്തെങ്കിലും ക്രോക്രോച്ച് ഈസ് ബാക്ക് എന്ന പേരിൽ വീണ്ടും അക്കൗണ്ട് പ്രത്യക്ഷപ്പെട്ടു. ഇതിനിടെ സ്ഥാപകൻ അഭിജിത് ദീപ്കെയെ വധിക്കുമെന്ന ഭീഷണികളും മുഴങ്ങുന്നുണ്ട്. ‌

അതേസമയം ക്രോക്രോച്ച് ജനതാ പാർട്ടിയെന്ന സോഷ്യൽ മീഡിയ മുന്നേറ്റം ജാഗ്രതയോടെയാണ് രാജ്യത്തെ രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഉറ്റുനോക്കുന്നത്. ഭരണകൂടത്തോടുള്ള പുതുതലമുറയുടെ എതിർപ്പാണ് ഇത്തരം മൂവ്മെന്‍റുകൾക്ക് പിന്നിലെന്ന അഭിപ്രായ പ്രടനങ്ങളും പുറത്തു വരുന്നുണ്ട്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light