തിരുവനന്തപുരം: രണ്ടാം മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനങ്ങളുമായി വി.ഡി. സതീശൻ സർക്കാർ. തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ മന്ത്രി സഭാ യോഗത്തിനു ശേഷം വ്യക്തമാക്കി.
പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ തീരുമാനം റദ്ദാക്കി. പൊലീസ് കേസുകള്‍ പിന്‍വലിക്കാനുള്ള ശുപാര്‍ശയും സമര്‍പ്പിക്കുമെന്നും മഞ്ഞക്കുറ്റി നീക്കം ചെയ്യാന്‍ റവന്യു വകുപ്പിന് നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിഷന്‍ 2031 നടപ്പിലാക്കും. 100 ദിവസത്തെ കര്‍മ്മ പദ്ധതി അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കും. പദ്മ പുരസ്‌കാരം ശുപാര്‍ശ സമര്‍പ്പിക്കാന്‍ സമിതി നിര്‍മിക്കും. സില്‍വര്‍ ലൈനിന് പകരം സ്പീഡ് കൊറിഡോര്‍, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സില്‍വര്‍ ലൈന്‍ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശന്‍ പറഞ്ഞു.
പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകള്‍ നവംബര്‍ 30 വരെ നീട്ടും. യുഡിഎഫ് പ്രകടന പത്രികയിലെ കാര്യങ്ങള്‍ വകുപ്പുകള്‍ക്ക് വിഭജിച്ച് നല്‍കി. വന്ദേമാതരം മുഴുവന്‍ പാടിയത് ലോക് ഭവന്‍ നിര്‍ദേശ പ്രകാരമാണ്. വന്ദേമാതരം മുഴുവന്‍ ആലപിക്കുന്ന കാര്യം അറിയില്ലായിരുന്നു. സംഘടിപ്പിച്ചത് രാജ്ഭവന്‍ ആണ്. വേദിയില്‍ വെച്ചാണ് ഇത് അറിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വകുപ്പ് വിഭജന ചര്‍ച്ച മിനിഞ്ഞാന്ന് രാത്രി പൂര്‍ത്തിയായി. ഗവര്‍ണര്‍ സ്ഥലത്തില്ലാത്തതിനാലാണ് വിജ്ഞാപനം വൈകുന്നത്. ഗവര്‍ണര്‍ക്ക് ലിസ്റ്റ് കൊടുത്തിട്ടുണ്ട്. തിണ്ണനിരങ്ങാന്‍ പോകരുതെന്ന് പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞിട്ടില്ല.
ലത്തീന്‍ ബിഷപ്പ് ഹൗസില്‍ പോയതില്‍ എന്താണ് തെറ്റ്. തിണ്ണ നിരങ്ങാന്‍ പോകരുതെന്ന് പണ്ട് ഉപദേശിച്ചിട്ടുണ്ട്. പദവിയിലിരിക്കുമ്പോള്‍ എല്ലാവരോടും ക്ഷമിക്കാന്‍ പറ്റണം. എല്ലാവരുമായും നല്ല ബന്ധം വേണം. ആര് വർഗീയത പറഞ്ഞാലും അതിശക്തമായി എതിര്‍ക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്
പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Post A Comment: