പത്തനാപുരം: വീട്ടിൽ ഉറങ്ങിക്കിടന്ന 15 കാരിക്ക് പാമ്പ് കടിയേറ്റു. പിടവൂർ സ്വദേശിയായ രേവതിക്കാണ് കടിയേറ്റത്. കുട്ടി പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്നിരുന്ന രേവതിയുടെ ശരീരത്തിലേക്ക് മേല്‍ക്കുരയില്‍ നിന്ന് പാമ്പ് വീഴുകയായിരുന്നു. എലിയെ ഓടിച്ചുവന്നതാണെന്നാണ് നിഗമനം. രേവതിയുടെ ശരീരത്തില്‍ എലിയും പതിച്ചിരുന്നു. കടിയേറ്റ് ഉണര്‍ന്ന രേവതി പാമ്പിനെ കണ്ട് നിലവിളിച്ചു.
എലി കടിച്ചതാകാമെന്നാണ് കാലിലെ മുറിവ് കണ്ട് വീട്ടുകാര്‍ വിചാരിച്ചിരുന്നത്. പിന്നീട് രേവതിക്ക് അസ്വസ്ഥതകള്‍ ഉണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിയേറ്റെന്ന് സ്ഥിരീകരിച്ചത്.
വീട്ടിനകത്തെ ഭിത്തിയുള്ള പൊത്തിലേക്ക് കയറിയ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചിട്ടും നടന്നില്ല. വനപാലകര്‍ എത്തി ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് തറ കുഴിച്ച് പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.
Join Our Whats App group

Post A Comment: