www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2008) Idukki (1925) Mostreaded (1617) Crime (1488) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഡേറ്റ് ആയില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും തിരിച്ചു വിട്ട യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

Share it:



താമരശേരി: പ്രസവ സമയം ആയില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വിട്ട യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ വരുന്ന വഴി അമ്പായത്തോട് വച്ച് പ്രസവിച്ചത്.

പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. യുവതിയുടെ അയല്‍ക്കാരനായ നാസര്‍ കക്കാടാണ് ഓട്ടോ ഓടിച്ചിരുന്നത്. ഡോകടര്‍മാരും, നഴ്‌സുമാരും, സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വൈദ്യസഹായം നല്‍കി.

ഇന്നലെ രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നെങ്കിലും ഡേറ്റ് ആയിട്ടില്ല രണ്ടു ദിവസം കഴിഞ്ഞിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

വീട്ടില്‍ എത്തിയ ശേഷം വേദന വന്നതിനെ തുടര്‍ന്നാണ് മാതാവിനൊപ്പം ഓട്ടോറിക്ഷയില്‍ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിയില്‍ എത്തുന്നതിന് മൂന്ന് കിലോമീറ്റര്‍ അകലെ വച്ചാണ് പ്രസവിച്ചത്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light