പത്തനംതിട്ട: ഓടുന്നതിനിടെ സ്കൂട്ടറിൽ ഒളിച്ചിരുന്ന പാമ്പ് യുവതിയെ കടിച്ചു. റാന്നി വയ്യാറ്റുപുഴ വല്യാന്‍റുപറമ്പില്‍ സോനു തോമസിനാണ് (28) കടിയേറ്റത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. പത്തനംതിട്ടയിലെ സ്വകാര്യ സ്‌കാനിങ് സെന്‍ററിലെ ജോലിക്കാരിയാണ് സോനു.
രാവിലെ ജോലിക്ക് പോകുന്നതിനിടെ കൈയിൽ എന്തോ കടിച്ചതായി തോന്നി. നോക്കിയപ്പോൾ സ്‌കൂട്ടറിനു മുമ്പിൽ പാമ്പിന്‍റെ തല കാണുകയായിരുന്നു. കൈയിൽ നോക്കിയപ്പോള്‍ ചോര പൊടിയുന്നതു കണ്ടു.
ഉടന്‍ തന്നെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ തേടി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി സോനുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടിച്ചത് അണലിയാണെന്നാണ് നാട്ടുകാര്‍ പറഞ്ഞതെന്നും സോനു പറഞ്ഞു.
Join Our Whats App group

Post A Comment: