ഖുന്തി: അന്ത്യ കർമങ്ങൾ പൂർത്തിയാക്കി ദിവസങ്ങൾ പിന്നിട്ടതിനു പിന്നാലെ മരിച്ചയാൾ വീട്ടിലെത്തി. ഝാർഖണ്ടിലെ ഖുന്തി ജില്ലയിലാണ് സംഭവം നടന്നത്. പട്രാതോളി ഗ്രാമത്തിലെ 45 കാരനായ വിശ്രാം മുണ്ടയാണ് മരണ ശേഷം തിരിച്ചു വന്നത്.
മെയ് 10 ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് മുണ്ടെ വീട്ടില്‍ നിന്നും പോയത്. പിന്നീട് ഇയാള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ അന്വേഷിച്ചിട്ട് ഒരു വിവരവും ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അഞ്ജാത മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തിയതായി വിവരം ലഭിച്ചത്.
വിവരം ലഭിച്ചതിനെത്തുടര്‍ന്ന്, ബന്ധുക്കള്‍ ഖുന്തി സദര്‍ ആശുപത്രിയിലെത്തി, മൃതദേഹം മുണ്ടയുടേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന്‍റെ ഉയരം, ശരീരഘടന, മുഖം എന്നിവ മുണ്ടയുടേതിനോട് സാമ്യമുള്ളതിനാല്‍ കുടുംബാംഗങ്ങളും ഗ്രാമവാസികളും മൃതദേഹം വിശ്രാമിന്‍റേതാണെന്ന് തെറ്റിധരിച്ചത്. തുടര്‍ന്ന് നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഗോത്ര ആചാരങ്ങള്‍ പ്രകാരം വീട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. സംസ്‌കാരം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ്, മുണ്ട പെട്ടെന്ന് ഖുന്തിയിലെ മകളുടെ വാടക വീട്ടില്‍ എത്തിയത്. വീട്ടുകാരെ അറിയിക്കാതെ, താന്‍ 70 കിലോമീറ്റര്‍ അകലെയുള്ള രാംഗഡിലേക്ക് പോയതായാണ് വിശ്രാം മുണ്ടെ വ്യക്തമാക്കിയത്. വിശ്രാം തിരിച്ചെത്തിയ വിവരം വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു.
വിശ്രാം മുണ്ടെ തിരികെയെത്തിയതോടെ, പൊലീസിന് പിന്നെയും ജോലി ഇരട്ടിച്ചു. നേരത്തെ സംസ്‌കരിച്ച അജ്ഞാത മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തേണ്ട സ്ഥിതിയായി പൊലീസിന്. മരിച്ചയാളെ ആരാണെന്ന് തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്തുന്നതിനായി മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ഖുന്തി വരുണ്‍ രജക് വ്യക്തമാക്കി.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്
പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Post A Comment: