ഇടുക്കി: ചായ ദിനത്തിൽ യുഡിഎഫ് സർക്കാരിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റിട്ട പീരുമേട് മുൻ എംഎൽഎ ഇ.എസ് ബിജിമോൾക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. മിൽമ പാൽ വില കൂട്ടിയ സംഭവത്തിൽ സർക്കാരിനെ അധിക്ഷേപിച്ചുകൊണ്ടും ജാതി പറഞ്ഞുകൊണ്ടുമായിരുന്നു ബിജിമോളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്.
പോസ്റ്റ് ഇട്ടതിനു പിന്നാലെ കമന്‍റ് ബോക്സിൽ ബിജിമോൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. "ഇന്ന് അന്തർദേശീയ ചായ ദിനം , സാരമില്ലന്നേ, പാലിന് നാല് രൂപ കൂട്ടിയത്. ഇന്ന് നമുക്ക് ഇത്തിരി പൂക്കിച്ചിരി കൂട്ടിയിട്ട് ഒരു സ്ട്രോങ് ടീ തന്നെയാകാം. അതല്ലേ മേനോനെ അതിൻ്റെ ഒരു രസം'
ഇങ്ങനെയായിരുന്നു ബിജിമോളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. എൽഡിഎഫ് സർക്കാർ അവസാന നാളുകളിലാണ് സംസ്ഥാനത്ത് മിൽമ പാൽവില കൂട്ടാൻ നിർദേശം നൽകിയത്. തെരഞ്ഞെടുപ്പിനെ തുടർന്ന് തീരുമാനം മരവിപ്പിച്ചു വയ്ക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വില കൂട്ടാനായിരുന്നു നിർദേശം. ഇക്കാര്യം മറച്ചുവച്ച് ഇടത് സൈബർ കേന്ദ്രങ്ങളിൽ പാൽവില കൂട്ടിയത് യുഡിഎഫ് സർക്കാരാണെന്ന തരത്തിൽ പ്രചരണങ്ങൾ നടന്നിരുന്നു.
എന്നാൽ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ ഇ.എസ് ബിജിമോൾ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിൽ തന്നെ ഇതിനെ വിമർശിച്ചതാണ് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നത്.
കമന്‍റുകളിൽ ചിലത്,
ഇത്രയും അധപതിക്കരുത്...
താങ്കൾ മുൻ MLA യല്ലെ....
ഒരു മാസം മുൻപള്ള തിരുമാനമല്ലെ ഇത്......
35 സിറ്റ് ലഭിക്കുവാൻ കാരണം നിങ്ങളെ പോലെ ജനം വിഡ്ഡികളാണന്ന് കരുതിയതാണ്......
കൊളളാം, ഒരു മാറ്റവും സഖാക്കൾക്കില്ല..
ജനയുഗവും ദേശാപമാനിയും മാത്രമേ വായിക്കാവൂ....
ഇതൊക്കെയാണ്
ഞങ്ങളുടെ മുൻ MLA യുടെ പോസ്റ്റുകൾ...
മുൻ MLA ഒരുകാര്യം ഓർക്കണം പണ്ടത്തെ കാലമൊന്നുമല്ല അപ്പപ്പോൾ എല്ലാം ജനങ്ങൾ അറിയുന്നുണ്ട്
15വർഷം mla ആയിരുന്ന ബിജിമോൾക്ക് 4 രൂപയൊക്കെ ഒരു കൂടുതലാണോ... സ്വരു കൂട്ടിയതിന്റെ മൂലയ്ക്ക് ഇല്ലല്ലോ 4 റൂഭ
ഇത്തരം സാമാന്യ ബുദ്ധി ഇയാത്തവർ പോലും നമ്മുടെ MLA മാർ ആയിരുന്നു
നിങ്ങൾ ഒരു MLA ആയി ഇരുന്ന ഒരാൾ അല്ലെ കാര്യങ്ങൾ മനസ്സിലാക്കി അല്ലെ പ്രതികരിക്കണ്ടത് എന്റെ അറിവിൽ പാലിന്റെ വില കൂട്ടാൻ അനുമതി നൽകിയത് കഴിഞ്ഞ മാർച്ചിൽ ആണ് ldf സർക്കാരിന്റെ കാലത്ത് ആ ഭാരം പൂക്കി CM ന്റെ തലയിൽ കൊണ്ട് വെക്കുന്നത് അല്പത്തരം അല്ലെ
മുൻ MLA എങ്ങനെ മുൻ MLA ആയി എന്ന് വിളിച്ചറിയിക്കുന്ന പോസ്റ്റ്. ഇങ്ങനെ പോയാൽ മുൻ എപ്പോഴും മുന്നില്‍ ഉണ്ടാവും. ഒരു കമ്യൂണിസ്റ്റിന് അവശ്യം വേണ്ടത് അടിസ്ഥാന സത്യസന്ധതയാണ്. ലാൽ സലാം.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്
പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Post A Comment: