ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി സജിയുടെ വീടിനു സമീപത്തു നിന്നും തലയോട്ടി കണ്ടെത്തി. കസ്റ്റഡിയിലെടുത്ത സജിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വീടിനു സമീപത്ത് മണ്ണ് മാറ്റി നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും കണ്ടെത്തിയത്.
ഇത് എട്ട് വർഷം മുമ്പ് കാണാതായ പിതാവ് മാത്യുവിന്‍റേതാണെന്നാണ് സംശയിക്കുന്നത്. നേരത്തെ ഇവിടെ തൊഴുത്ത് ഉണ്ടായിരുന്നതിനാൽ ലഭിച്ച അസ്ഥി പശുവിന്‍റേതാണോയെന്നും സംശയിക്കുന്നുണ്ട്. കണ്ടെത്തിയ തലയോട്ടിയുടെ ഭാഗങ്ങളും അസ്ഥിയും കൂടുതൽ പരിശോധനകൾക്കായി മാറ്റി.
കഴിഞ്ഞ ദിവസം കേസിന്‍റെ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയ സജിയെ ഇയാളുടെ വീട്ടിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് പുരയിടത്തിൽ നിന്നും അസ്ഥി കഷണവും തുണിയും കണ്ടെത്തിയത്.
അമ്മ മേരിക്കുട്ടിയെയും മൂത്തസഹോദരന്‍ റെജിയെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയ കേസിലാണ് സജി അറസ്റ്റിലായത്. സജിയുടെ വീടിന്‍റെ വിറകു പുരയോട് ചേർന്നുള്ള ഭാഗത്താണ് ഇപ്പോൾ പരിശോധന നടത്തുന്നത്.
2018 മെയ് അഞ്ച് മുതലാണ് സജിയുടെ അച്ഛന്‍ മാത്യൂവിനെ കാണാതാകുന്നത്. ഇളയ മകളുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി വെള്ളയാംകുടിയിലേക്ക് പോയി എന്നാണ് പറയുന്നത്. ഇദ്ദേഹം ബസില്‍ കയറി പോയതായി പറയപ്പെടുന്നുണ്ട്. എന്നാലും ഇദ്ദേഹം ബസില്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയത് ആദ്യ ഘട്ടത്തില്‍ അന്വേഷണം നടത്തിയിരുന്നു എങ്കിലും വ്യക്തമായ തെളിവില്ലാത്തതിനാല്‍ അന്വേഷണം എങ്ങും എത്തിയില്ല.
കഴിഞ്ഞ ദിവസം അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയ കേസില്‍ സജി പിടിയിലായ ശേഷം തുടര്‍ന്ന് ബന്ധുക്കള്‍ സജി പിതാവിനെയും അപായപ്പെടുത്തിയതായി സംശയം പറഞ്ഞിരുന്നു. തുടര്‍ന്ന് കേസില്‍ പുനരന്വേഷണം നടത്തുന്നതിന് സജിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. സജിയില്‍ നിന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്ത് പരിശോധന ആരംഭിച്ചത്.
Join Our Whats App group

Post A Comment: