www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1985) Idukki (1915) Mostreaded (1617) Crime (1484) National (1244) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ശാന്തിയെ കൊന്നത് ശ്വാസം മുട്ടിച്ച്; ഇടുക്കി ശാന്തൻപാറയിലെ സംഭവം ഇങ്ങനെ

Share it:



ഇടുക്കി: ശാന്തൻപാറ ശങ്കരപാണ്ഡ്യമെട്ടിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ വീട്ടമ്മയുടെ ഭർത്താവിന്‍റെ സഹോദരീ ഭർത്താവ് അറസ്റ്റിലായി. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ ജഗന്‍മോഹന്‍റെ ഭാര്യ ശാന്തിയാണ് മരിച്ചത്. ജഗന്‍മോഹന്‍റെ സഹോദരി ഭര്‍ത്താവ് രാമകൃഷ്ണനാണ് (50) ശാന്തൻപാറ പൊലീസിന്‍റെ കസ്റ്റഡിയിലായിരിക്കുന്നത്.

ഈ മാസം നാലിനാണ് ശാന്തി മരിച്ചത്. ജഗന്‍മോഹന്‍ ഇല്ലാതിരുന്ന സമയത്ത് രാമകൃഷ്ണന്‍ ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. ആണി വാങ്ങാനാണ് രാമകൃഷ്ണന്‍ ഇവരുടെ വീട്ടിലെത്തിയത്. ശാന്തി ജഗന്‍മോഹനെ ഫോണില്‍ വിളിച്ച് ഇക്കാര്യം പറഞ്ഞു. 

താന്‍ തിരികെ വന്നതിനുശേഷം ആണി കൊടുക്കാം എന്ന് ജഗന്‍ മോഹന്‍ അറിയിച്ചു. ജഗന്‍ മോഹന്‍ തിരിച്ചെത്തിയപ്പോള്‍ നിലത്ത് വീണു കിടക്കുന്ന ശാന്തിയെ കണ്ടു. ശാന്തി തനിക്ക് ചായ തന്നതിനു ശേഷം കുഴഞ്ഞു വീണതാണെന്ന് രാമകൃഷ്ണന്‍ ജഗന്‍ മോഹനോട് പറഞ്ഞതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശാന്തിയെ പൂപ്പാറയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ ശാന്തി മരിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. 

കേസില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ആണ് നിര്‍ണായകമായത്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ശാന്തിയുടെ കഴുത്തില്‍ അസ്വാഭാവികമായ അടയാളം കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശ്വാസംമുട്ടിയാണ് ശാന്തി മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

രാമകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ശാന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പ്രതി കുറ്റസമ്മത മൊഴി നല്‍കിയത്. ശാന്തിയുടെ സ്വഭാവ ദൂഷ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് രാമകൃഷ്ണന്‍ പൊലീസിനോട് പറഞ്ഞത്. കേസില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്

ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത്  വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.

വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്. 

തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി. 

Share it:
Next
This is the most recent post.
Previous
Older Post

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light