ഇടുക്കി: കട്ടപ്പന നഗരത്തിലും പരിസരത്തും വാറ്റു ചാരായം കുപ്പിയിലാക്കി ഓട്ടോറിക്ഷയിൽ കൊണ്ടു നടന്നു വിൽപ്പന നടത്തി വന്നയാൾ പിടിയിൽ. കട്ടപ്പന എക്സൈസ് ഇൻസ്പെക്റ്റർ എം.എഫ് അതുൽലോനന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കട്ടപ്പന വലിയപാറ ചേറ്റുങ്കല്‍ പാപ്പീസ് എന്നറിയപ്പെടുന്ന പ്രശാന്തിനെ (44) പിടികൂടുന്നത്.
ഇയാളിൽ നിന്നും എട്ട് ലിറ്റർ ചാരായവും കണ്ടെടുത്തു. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാൾ കാലങ്ങളായി ചാരായം വിൽപ്പന നടത്തി വരികയായിരുന്നു.
സ്വന്തമായി വാറ്റിയെടുക്കുന്ന ചാരായം കുപ്പികളിലാക്കിയാണ് വിൽപ്പന. നഗരത്തിന്‍റെ പ്രദേശങ്ങളിൽ വ്യാജ നമ്പർ പതിച്ച് ഓട്ടോറിക്ഷ നിർത്തിയിടും. തുടർന്ന് ചാരായം കുപ്പികളിലാക്കി ഓട്ടോറിക്ഷയുടെ പ്ലാസ്റ്റിക് ഷീറ്റിനുള്ളിൽ ഒളിപ്പിക്കും.
ഇത്തരത്തിലായിരുന്നു കച്ചവടം. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ ഇയാളുടെ പതിവുകാരായിരുന്നു. ലിറ്ററിന് 800 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്.
രണ്ടു മാസത്തിലധികമായി തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് പ്രതിയെ പിടിക്കാനായത്. പ്രിവന്‍റീവ് ഓഫീസര്‍ ഗ്രേഡുമാരായ ടി.എ. അനീഷ്, കെ.എസ്. മീരാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സനല്‍ സാഗര്‍, റോണി ആന്‍റണി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Join Our Whats App group

Post A Comment: