ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവിലയിൽ വർധനവ്. പെട്രോള്‍, ഡീസല്‍ വിലകളാണ് വർധിപ്പിച്ചത്. ലിറ്ററിന് 3.04 രൂപയാണ് വര്‍ധിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നു ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ച സാഹചര്യത്തിലാണ് ഇന്ധന വില വര്‍ധിച്ചത്. വില ഇനിയും ഉയരുമെന്ന ആശങ്കയെ തുടര്‍ന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പമ്പുകളില്‍ വന്‍ തിരക്കും പരിഭ്രാന്തിയും അനുഭവപ്പെട്ടു.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.75 രൂപയും ഡീസലിന് 99.63 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 108.78 രൂപയും ഡീസലിന് 97.67 രൂപയുമാണ് വില. കോട്ടയത്ത് പെട്രോളിന് 109.28ഉം ഡീസലിന് 98.14 രൂപയുമാണ് വില.
ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97.77 രൂപയും ഡീസലിന് 90.67 രൂപയുമാണ് നിലവിലെ വില. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 103.67 രൂപയും ഡീസലിന് 95.25 രൂപയുമാണ് നിലവില്‍.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അവസാനിച്ചതിനു പിന്നാലെയാണ് വില വര്‍ധനവ്. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും വര്‍ധിച്ചുവരുന്ന ഇറക്കുമതി ചെലവുമാണ് വില വര്‍ധനവിലേക്ക് നയിച്ചത്.
Join Our Whats App group

Post A Comment: