കൊച്ചി: പിണറായി വിജയന്‍റെ ആധിപത്യത്തിനു മുന്നിൽ പാർട്ടി അടിയറവ് പറഞ്ഞതോടെ സിപിഎമ്മിൽ പ്രാദേശിക തലത്തിൽ വൻ കൊഴിഞ്ഞുപോക്കിനു കളമൊരുങ്ങുന്നു. തെരഞ്ഞെടുപ്പിലെ ചരിത്ര പരാജയത്തിനു പിന്നാലെ പാർട്ടിയെ കെട്ടിപ്പടുക്കാൻ പുതിയൊരു നേതൃത്വം വരുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി അണികളിൽ ഏറെയും.
സൈബർ കോണുകളിൽ ഇതിനായുള്ള മുറവിളി ഉയരുകയും ചെയ്‌തിരുന്നു. ലോക്കൽ, ഏറിയാ ജില്ലാ കമ്മിറ്റികളിലും നേതൃമാറ്റത്തിനായി ശബ്ദം ഉയർന്നെങ്കിലും പിബിയെ പോലും കൈപ്പിടിയിലൊതുക്കി പിണറായി വീണ്ടും പാർട്ടിയെ കൈപ്പിടിയിലാക്കുകയായിരുന്നു. എതിർ ശബ്ദങ്ങൾക്ക് പ്രസക്തിയില്ലെന്നു ബോധ്യമായതോടെ അണികൾക്കും നേതാക്കൾക്കുമിടയിൽ അപ്രീതി ഉയരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
വി.ഡി. സതീശനെ പോലെ കരുത്തുള്ള ഒരു മുഖ്യമന്ത്രിയെ നേരിടാൻ പ്രായാധിക്യം നേരിടുന്ന പിണറായി വിജയനും എം.വി ഗോവിന്ദനും പോരെന്ന നിലപാടാണ് കൂടുതൽ പേർക്കും ഉള്ളത്. എന്നാൽ തെറ്റു തിരുത്താൻ പോലുംകരുത്തില്ലാതെ വരുന്നത് പാർട്ടിയുടെ അസ്ഥിത്വത്തെ തന്നെ ഇല്ലാതാക്കുമെന്നും പലരും ഭയപ്പെടുന്നു. ഇതോടെ സിപിഐയിലേക്കോ, കേരളാ കോൺഗ്രസുകളിലേക്കോ ചേക്കാറാനുള്ള നീക്കവും പലരും നടത്തുന്നുണ്ടെന്നാണ് വിവരം.
മധ്യകേരളത്തിൽ പ്രാദേശിക നേതാക്കളിൽ ചിലർ കേരളാ കോൺഗ്രസിൽ ചേക്കേറാനുള്ള നീക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. സിപിഐ ഉൾപ്പെടെയുള്ള പാർട്ടികളിലേക്കും കൊഴിഞ്ഞു പോക്കുണ്ടാകും.
അതേസമയം അതൃപ്തരായവരെ റാഞ്ചാൻ ബിജെപിയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇടുക്കിയിലെ എസ്. രാജേന്ദ്രനെ പോലെ കരുത്തരായ നേതാക്കളെ സ്വന്തം തട്ടകത്തിലെത്തിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp

Post A Comment: