www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1991) Idukki (1918) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (32) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇന്ധന വില വർധന ഉടൻ

Share it:


ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വർധന ഉടനെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തെ തുടർന്നാണ് രാജ്യത്തും ക്രൂഡ് ഓയിൽ വില ഉയരുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ എണ്ണ വിതരണ കമ്പനികള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

ക്രൂഡ് ഓയില്‍ വില വര്‍ദ്ധിക്കുന്നത് എണ്ണ വിതരണ കമ്പനികളുടെ ലാഭവിഹിതത്തെ ബാധിക്കുന്നതിനാല്‍ മെയ് 15ന് മുമ്പ് തന്നെ പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കി നിശ്ചയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആഗോള തലത്തില്‍ എണ്ണവില ഉയര്‍ന്നതോടെ, ഇന്ത്യയുടെ ഇറക്കുമതി ബില്ലും ഉയര്‍ന്നിട്ടുണ്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് 4-5 രൂപ വരെയും എല്‍പിജി സിലിണ്ടറിന് 40-50 രൂപ വരെയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

അമേരിക്ക-ഇറാന്‍ സംഘര്‍ഷവും ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതത്വവും കാരണം ബ്രെന്‍റ് ക്രൂഡ് വില വീണ്ടും ബാരലിന് 105 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. 

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp


Share it:

business

Post A Comment:

Portable Mini Air Cooler Fan with LED Light