www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (2005) Idukki (1922) Mostreaded (1617) Crime (1487) National (1249) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

Share it:



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇരട്ടന്യൂനമർദ പാത്തിയുടെ ഫലമായിട്ടാണ് മഴ പ്രവചിക്കുന്നത്. മഴയ്ക്കൊപ്പം ഇടി മിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 

ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് തുടങ്ങി മധ്യ മഹാരാഷ്ട്ര, മറാത്ത്വാഡ, കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, കേരളം എന്നിവയ്ക്ക് മുകളിലൂടെ ലക്ഷദ്വീപ് വരെ നീളുന്നതാണ് ഒരു ന്യൂനമര്‍ദ്ദ പാത്തി. തെക്കന്‍ ലക്ഷദ്വീപിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് തുടങ്ങി കേരളം, തെക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍, റായലസീമ എന്നിവയ്ക്ക് മുകളിലൂടെ തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിന് മുകളിലുള്ള ചക്രവാതചുഴി വരെ നീളുന്നതാണ് മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ് 

പൂനെ: ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. സ്വകാര്യ ഭാഗത്ത് പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാനും ഭർത്താവ് അനുവദിച്ചില്ല. ഏപ്രിൽ 20ന് പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

ഫ്‌ളോര്‍ ക്ലീനിങ് ആസിഡാണ് ഇയാൾ ഭാര്യയുടെ സ്വകാര്യ ഭാഗത്ത് ഒഴിച്ചത്. ക്രൂരമായ പീഡനത്തിന് ശേഷം, ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ ഇയാള്‍ ഭാര്യയെ അനുവദിച്ചില്ല. സംഭവം പൊലീസില്‍ അറിയിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഒരു മാസത്തോളം കഴിഞ്ഞാണ് സംഭവം പുറം ലോകം അറിയുന്നത്. വെല്‍ഡറായി ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രില്‍ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാള്‍ കടുത്ത ദേഷ്യത്തില്‍ ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ന്ന് രഹസ്യഭാഗങ്ങളില്‍ ഫ്‌ളോര്‍ ക്ലീനിങ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇരയായ സ്ത്രീ പലതവണ അപേക്ഷിച്ചിട്ടും ചികിത്സ തേടാന്‍ ഭര്‍ത്താവ് അനുവദിച്ചില്ല. അടുത്തിടെ സോലാപൂര്‍ ജില്ലയിലുള്ള സ്വന്തം മാതാപിതാക്കളുടെ അടുത്തെത്തി താന്‍ അനുഭവിച്ച ക്രൂരതകള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

Share it:

Kerala

Post A Comment:

Portable Mini Air Cooler Fan with LED Light