കോഴിക്കോട്: മാനസിക പ്രയാസത്തിന് കൗൺസിലിങ് തേടിയെത്തിയ 18 കാരിയെ വിവിധ ഇടങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തിയ കൗൺസിലർ അറസ്റ്റിൽ. സൈക്യാട്രിക് കൗൺസിലറായ കോഴിക്കോട് തൊണ്ടയാട് സ്വദേശി യഹിയ ഖാന്‍ ആണ് അറസ്റ്റിലായത്. തൃശൂർ സ്വദേശിനിയായ 18 കാരി അമ്മയ്ക്കൊപ്പമാണ് ഇയാളുടെ പക്കലെത്തിയത്.
മാനസിക നിലമെച്ചപ്പെടുത്താൻ എന്ന പേരിൽ യുവതിയെ കാറിൽ പലയിടങ്ങളിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരത്തെ പരിചയമുള്ള ആള്‍ കൂടിയാണ് യഹിയ ഖാന്‍.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ചായിരുന്നു അതിക്രമം. വലിയ മാനസിക ആഘാതത്തിലായ പെണ്‍കുട്ടി നേരിട്ട അതിക്രമത്തെക്കുറിച്ച് ഈ വര്‍ഷം ഫെബ്രുവരിയിലാണ് തൃശൂര്‍ വനിതാ പൊലീസിനെ അറിയിക്കുന്നത്.
കുറ്റകൃത്യം നടന്നത് പന്തീരങ്കാവ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇങ്ങോട്ട് കൈമാറി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
Join Our Whats App group

Post A Comment: