തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയം ഏറ്റുവാങ്ങി 24 മണിക്കൂർ പിന്നിടുമ്പോൾ പ്രതികരിക്കാൻ കൂട്ടാക്കാതെ ക്യാപ്റ്റൻ. ഇന്നലെ രാവിലെ 11 മണിയോടെ തന്നെ എൽഡിഎഫ് കനത്ത പരാജയത്തിലേക്കെന്ന സൂചനകൾ പുറത്തു വന്നിരുന്നു. എന്നാൽ വോട്ടെടുപ്പ് ദിവസം മാധ്യമങ്ങളുടെ മുന്നിലെത്താതെ ഒഴിഞ്ഞു മാറുകയായിരുന്നു പിണറായി വിജയൻ.
പരാജയം ഉറപ്പിക്കുമ്പോൾ തെരഞ്ഞെടുപ്പിനെ നയിച്ച ക്യാപ്റ്റൻ മാധ്യമങ്ങൾക്ക് മുമ്പിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇന്ന് രാവിലെയെങ്കിലും പ്രതികരണവുമായി പിണറായി എത്തുമെന്ന് അണികൾ പ്രതീക്ഷിച്ചെങ്കിലും അവിടെയും ഒഴിഞ്ഞുമാറി.
നിലവിൽ തിരുവനന്തപുരത്തേക്ക് തിരിച്ചിരിക്കുന്ന പിണറായി ഇവിടെ പ്രതികരണം നടത്തുമെന്നാണ് സൂചനകൾ. എന്നാൽ പരാജയം നേരിട്ട് ഇത്രയും സമയം ക്യാപ്റ്റൻ മാധ്യമങ്ങൾക്ക് മുമ്പിലെത്താതിരുന്നത് അണികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കപ്പൽ മുക്കി ക്യാപ്റ്റൻ മുങ്ങിയെന്ന തരത്തിലുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. ഇതിനിടെ പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്.
Join Our Whats App group
https://chat.whatsapp.com/HN3zUlGc2Va9613524dFBp
പീരുമേട്ടിൽ ഇടത് കോട്ടകളിലും ലീഡ് കോൺഗ്രസിന്
ഇടുക്കി: ഒരു കക്ഷിയും പതിനായിരത്തിനു മുകളിൽ ഭൂരിപക്ഷം നേടിയിട്ടില്ലാത്ത പീരുമേട്ടിൽ ഇത്തവണ കോൺഗ്രസിലെ അഡ്വ. സിറിയക് തോമസ് ജയിച്ചു കയറിയത് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ. ഇടതു കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്തിക്കൊണ്ടാണ് പീരുമേട്ടിൽ കോൺഗ്രസ് കുതിപ്പ് നടത്തിയത്.
വണ്ടിപ്പെരിയാർ അടക്കം ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ട പഞ്ചായത്തുകളിലെല്ലാം ഇത്തവണ ലീഡ് കോൺഗ്രസിനായിരുന്നു. രണ്ട് പതിറ്റാണ്ടായി സിപിഐ കൈയടക്കി വച്ചിരുന്ന മണ്ഡലമാണ് ചരിത്ര ഭൂരിപക്ഷത്തിൽ കോൺഗ്രസ് സിറിയക് തോമസിലൂടെ തിരിച്ചു പിടിച്ചത്.
തോട്ടം മേഖലയോടുള്ള ഇടതുപക്ഷത്തിന്‍റെ അവഗണനയും, ഭൂ വിഷയങ്ങളിലെ ഇരട്ടത്താപ്പും കോൺഗ്രസിനു ഗുണം ചെയ്‌തെന്നാണ് വിലയിരുത്തൽ. എതിർ സ്ഥാനാർഥി കെ. സലിംകുമാർ മണ്ഡലത്തിനു പുറത്തു നിന്നുള്ള ആളായതും കോൺഗ്രസിനു ഗുണമായി.

Post A Comment: