www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1986) Idukki (1915) Mostreaded (1617) Crime (1484) National (1245) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (30) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

പിതാവ് ബിസ്‌കറ്റ് വാങ്ങാൻ ഇറങ്ങിയപ്പോൾ ഡോർ അടഞ്ഞു; മൂന്ന് വയസുകാരി വന്ദേ ഭാരതിൽ ഒറ്റക്ക് യാത്ര ചെയ്‌തു

Share it:



പൂനെ: ബിസ്കറ്റ് വാങ്ങാനിറങ്ങിയ പിതാവിനെ തിരികെ കയറാൻ സാധിക്കാതെ വന്നതോടെ വന്ദേഭാരതിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്ന് മൂന്നു വയസുകാരി. സോലാപൂര്‍-മുംബൈ വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന രാഹുല്‍ ഖുര്‍മുട്ടെ എന്ന യാത്രക്കാരനാണ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടതോടെ പ്ലാറ്റ്ഫോമില്‍ കുടുങ്ങിയത്.

കുര്‍ദുവാടി സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ മകള്‍ക്ക് ബിസ്‌കറ്റ് വാങ്ങാനായി പുറത്തിറങ്ങിയതായിരുന്നു ഇദ്ദേഹം. എന്നാല്‍ രാഹുല്‍ തിരികെ എത്തുന്നതിന് മുമ്പ് തന്നെ ഓട്ടോമാറ്റിക് ഡോറുകള്‍ അടയുകയും ട്രെയിന്‍ നീങ്ങുകയും ചെയ്തു. ഇതോടെ രാഹുലിന്‍റെ മൂന്ന് വയസുള്ള മകള്‍ സി-5 കോച്ചില്‍ തനിച്ചായി.

കോച്ചില്‍ കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട സഹയാത്രികര്‍ ഉടന്‍ തന്നെ ടിടിഇ എച്ച്.എല്‍. മീനയെ വിവരമറിയിച്ചു. അദ്ദേഹം പൂനെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. ട്രെയിനിലെ ഒരു വനിതാ യാത്രക്കാരി കുട്ടിയുടെ കൂട്ടിനായി ഇരിക്കുകയും ചെയ്തു. 

റെയില്‍വേ പൊലീസ് റിസര്‍വേഷന്‍ രേഖകള്‍ പരിശോധിച്ച് രാഹുലിന്‍റെ ഫോണ്‍ നമ്പര്‍ കണ്ടെത്തുകയും മകള്‍ സുരക്ഷിതയാണെന്ന് അറിയിക്കുകയും ചെയ്തു. ട്രെയിന്‍ പൂനെ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പ്ലാറ്റ്ഫോമില്‍ സജ്ജമായിരുന്നു. പൊലീസിന്‍റെ നിര്‍ദ്ദേശപ്രകാരം സ്റ്റേഷനിലെത്തിയ കുട്ടിയുടെ അമ്മ വൈശാലിക്ക് റെയില്‍വേ അധികൃതര്‍ കുഞ്ഞിനെ കൈമാറി.

Join Our Whats App group

https://chat.whatsapp.com/HN3zUlGc2Va9613524dFBp

Share it:
Next
This is the most recent post.
Previous
Older Post

National

Post A Comment:

Portable Mini Air Cooler Fan with LED Light