ഇടുക്കി: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ വിറളിപിടിച്ച് ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കാനിറങ്ങിയ സിപിഎമ്മുമാർക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. കഴിഞ്ഞ ദിവസം സ്വന്തം സർക്കാർ വർധിപ്പിച്ച പാൽവില യുഡിഎഫ് സർക്കാരിന്‍റെ തലയിൽകെട്ടിവയ്ക്കാൻ നോക്കിയ സിപിഎം നേതാക്കളെ സോഷ്യൽ മീഡിയയിൽ കണ്ടം വഴി ഓടിക്കുന്ന കാഴ്ച്ചകാണാനായി.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി കേൽക്കറെ നിയമിച്ച സംഭവത്തിലും സിപിഎം നേതാക്കളുടെ വിമർശനത്തിന് വൻ തിരിച്ചടിയാണ് ലഭിച്ചത്. സിപിഎമ്മിന്‍റെ കാലത്ത് വിശ്വസ്തനായിരുന്ന കേൽക്കറോടുള്ള സമീപനം എങ്ങനെ ഇത്ര വേഗം മാറിയെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നത്.
ഇതിനിടെയാണ് ഇടുക്കിയിലെ സിപിഎം ജില്ലാ സെക്രട്ടറിക്കും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണക്കിനു കിട്ടുന്നത്. യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് പദവി നൽകിയ വിഷയത്തിൽ സിവി വർഗീസിന്‍റെ ഫെയ്സ് ബുക്ക് പേജിൽ വന്ന പോസ്റ്റിനാണ് പാർട്ടി അണികൾ ഉൾപ്പെടെ കമന്‍റുകളുമായി രംഗത്തെത്തിയത്.
ഭരണവും ആഭ്യന്തരവും കൈയിലുണ്ടായിട്ടും നിഖിൽ പൈലിക്കെതിരെ ചെറുവിരൽ അനക്കാൻ സാധിക്കാതെ വന്നത് ആരുടെ കുറ്റമാണെന്നാണ് പലരും ചോദിക്കുന്നത്. പാർട്ടി ഭരണത്തിലിരിക്കുമ്പോൾ പോലും നിഖിൽ പൈലിയെ പിടികൂടാൻ സാധിക്കാതെ വന്നത് വൻ വീഴ്ച്ചയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കമന്‍റുകളിൽ ചിലത് ഇങ്ങനെ..
സഖാവ് സി.വി.യുടെ പോസ്റ്റ് കണ്ട് പുളകംകൊള്ളുന്ന കുരുന്ന് സഖാക്കൾ ചിന്തിക്കാൻ...
2022-ൽ ഈ സംഭവം നടക്കുമ്പോൾ മുതൽ ഇന്നേദിവസം വരെ... ഇദ്ദേഹം ജില്ലയിലെ സി.പി.ഐ.(എം)-ന്റെ മുടിചൂടാമന്നനാണ്.
സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന്റേ. സ്വന്തം എം.എൽ.എ.യും മന്ത്രിയും
സ്വന്തം മുഖ്യമന്ത്രിയുമായിരുന്നു.
എന്നിട്ടും ഈ കേസ് ആത്മാർത്ഥമായി അന്വേഷിച്ചില്ലെങ്കിൽ...
കുറ്റവാളിയെന്ന് ആരോപിക്കുന്ന നിഖിൽ പൈലി എന്ന യുവാവിനെ തെളിവുകളോടെ നിയമത്തിന് മുന്നിൽ എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ...
ഒന്നുകിൽ നിഖിൽ ഈ കുറ്റം ചെയ്തിട്ടില്ല...
അല്ലെങ്കിൽ എസ്.എഫ്.ഐ.ക്ക് വേണ്ടി തല്ലാനും കൊള്ളാനും നടക്കുന്നവരെ (പാർട്ടി) വഞ്ചിച്ചു...
കാരണം, തല്ലുകൊള്ളാനും ചാകാനും ഒക്കെ പൊട്ടന്മാരായ പീക്കിരി സഖാക്കളുണ്ട്.
നേതാക്കളുടെ മക്കളെല്ലാം ബിസിനസ് ചെയ്ത് കോടീശ്വരന്മാരാകും, അവർ ഇതുപോലെയുള്ള പണിക്കൊന്നും പോകില്ല.
ആത്മാർത്ഥതയില്ലാതെ ഇങ്ങനെ പോസ്റ്റുമിട്ടും മുതലക്കണ്ണീരൊഴുക്കിയും കാണിക്കുമ്പോൾ, പൊട്ടന്മാരായ പീക്കിരി സഖാക്കൾ ഈയാംപാറ്റകളെപ്പോലെ ചാകാനും വെട്ടാനും കുത്താനും വരും.
ഇവരുടെയൊക്കെ പുറകെ നടക്കാതെ, പോയി പഠിച്ച് രക്ഷപ്പെടാൻ നോക്കൂ!



Post A Comment: