www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഡ്രൈവർമാരില്ല; കട്ടപ്പന കെഎസ്ആർടിസിയിൽ സർവീസ് മുടങ്ങുന്നു

Share it:

ഇടുക്കി: കട്ടപ്പന കെഎസ്ആർടിസി ഡിപ്പോയിലെ സർവീസുകൾ കൂട്ടത്തോടെ മുടങ്ങി. ഡ്രൈവർമാരില്ലാത്തതാണ് സർവീസുകൾ മുടങ്ങാൻ കാരണം. എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇത് മറികടക്കാൻ പിരിച്ചു വിട്ടവരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിച്ച് സർവീസ് നടത്തി വരികയായിരുന്നു. എന്നാൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വീണ്ടും ജീവനക്കാരെ പിരിച്ചു വിട്ടതോടെയാണ് ഡ്രൈവർമാരുടെ അഭാവം രൂക്ഷമായത്. 

ഇതോടെ കട്ടപ്പനയിൽ നിന്നുള്ള നിരവധി സർവീസുകൾ മുടങ്ങിയതായി ഡിപ്പോ അധികൃതർ അറിയിച്ചു. ജില്ലയുടെ ഒറ്റപ്പെട്ട മേഖലകളിലേക്കുള്ള സർവീസുകൾ മുടങ്ങുന്നത് സാധാരണക്കാരായ നിരവധി പേരെ ബാധിക്കും. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Idukki

Post A Comment: