
ഇടുക്കി: പ്ലസ് വൺ വിദ്യാർഥിനികൾ ക്ലാസ് റൂമിൽ മദ്യപിച്ചെത്തിയ സംഭവത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കണ്ടെത്താനാകാതെ പൊലീസ്. മൂന്നാര്‍ ന്യൂ കോളനി സ്വദേശി സെല്‍വ(26)മാണ് ഒളിവിലുള്ളത്. ഇയാളെ കണ്ടെത്താൻ അന്വേണഷം ഊർജിതമാക്കിയതായി ദേവികുളം പൊലീസ് അറിയിച്ചു. വിദ്യാർഥിനികൾക്ക് മദ്യം വാങ്ങി നൽകിയത് ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വ്യാഴാഴ്ച്ചയാണ് മൂന്നാറിലെ സ്കൂളിൽ സംഭവം അരങ്ങേറിയത്. ക്ലാസ് മുറിയിൽ മദ്യപിച്ച് ലക്കുകെട്ട് നാല് വിദ്യാർഥിനികളെ കണ്ടെത്തുകയായിരുന്നു. മദ്യം വാങ്ങി നൽകിയത് സുഹൃത്തായ ഓട്ടോറിക്ഷാ ഡ്രൈവറാണെന്ന് പെൺകുട്ടികൾ മൊഴി നൽകിയതോടെയാണ് സെൽവത്തിനെതിരെ കേസെടുത്തത്.
കുട്ടികളെ അച്ഛനമ്മമാര്‍ക്കൊപ്പം വിട്ടു. ഓട്ടോഡ്രൈവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ദേവികുളം പൊലീസാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: