ഇടുക്കി: വിനോദ സഞ്ചാര പ്രദേശമായ നെടുങ്കണ്ടത്തിനു സമീപത്തെ അണക്കരമെട്ട് കുഴിപ്പെട്ടിയിൽ കനത്ത ഇടിമിന്നലിൽ പാറ ഇളകി തെറിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഞെട്ടിക്കുന്ന സംഭവം. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് മിന്നലേറ്റത്. എന്നാൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. മിന്നലേറ്റ് കരിമ്പാറ ഇളകി മാറി.
മിന്നൽ സമീപത്തെ വീടുകളിൽ പതിച്ചിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നു. മിന്നലിന്റെ ശക്തിയിൽ സമീപത്തെ വീടുകളിൽ വൈദ്യുത ഉപകരണങ്ങൾ തകരാറിലായിട്ടുണ്ട്. മിന്നൽ ഇറങ്ങുന്നതിനു ഏതാനും നിമിഷം മുൻപ് വരെ പാറയിൽ ആളുണ്ടായിരുന്നതായി സമീപവാസികൾ പറഞ്ഞു. മിന്നലിൽ 10 കിലോമീറ്റർ ചുറ്റളവിൽ വൻ പ്രകമ്പനമാണ് നടന്നത്.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Post A Comment: