www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മദ്യവില കുറയും; ഡെൽഹിയിൽ കേജരിവാളിന്‍റെ പൂഴിക്കടകൻ

Share it:

ന്യൂഡെൽഹി: മദ്യവില കുറക്കാൻ എക്സൈസ് പോളിസിയിൽ കാതലായ മാറ്റം വരുത്താനൊരുങ്ങുകയാണ് ഡെൽഹി മുഖ്യമന്ത്രി അരവിജ് കേജരിവാൾ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് കുടിയൻമാരെ വശത്താക്കാൻ കേജരിവാൾ ശ്രമം തുടങ്ങിയത്. 25 ശതമാനത്തോളം പ്രമുഖ ബ്രാന്‍ഡുകളുടെ മദ്യത്തിന് വിലകുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. 

വിദേശ ബ്രാന്‍ഡുകളിലാകും വലിയ വില വ്യത്യാസം പ്രകടമാകുക. എക്സൈസ് തീരുവ, ഇറക്കുമതി ചുങ്കം, അടിസ്ഥാന വില, മറ്റ് നികുതികളടക്കമുള്ളവയില്‍ മാറ്റം വരുന്ന പരിഷ്‌കാരങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. തീരുമാനം നടപ്പായാല്‍ രാജ്യത്തെ തന്നെ ഏറ്റവും വിലക്കുറവില്‍ മദ്യം ലഭിക്കുന്ന ഇടമായി ഡല്‍ഹി മാറും. മദ്യപാനികളുടെ പ്രിയ ബ്രാന്‍ഡുകളായ ഷിവാസ് റീഗല്‍, ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ തുടങ്ങിയവയ്ക്കൊക്കെ വന്‍ വിലക്കുറവുണ്ടാകും. ഇരുപത്തിയഞ്ച് ശതമാനത്തോളം വിലക്കുറവാണ് ലക്ഷ്യമിടുന്നത്.

അയല്‍സംസ്ഥാനങ്ങളിലെ മദ്യ വില്‍പ്പനയുമായി വലിയ വ്യത്യാസമുണ്ടായാല്‍ അത് തലസ്ഥാനത്തെ വില്‍പ്പനയ്ക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് നീക്കം. നികുതി പരിഷ്‌കാരം സാധ്യമായാല്‍ അബ്സല്യൂട്ട് വോഡ്ക ഫുള്‍ 1400 രൂപയ്ക്ക് കിട്ടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ 1800 രൂപയാണ് വില. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Mostreaded

National

Post A Comment: