www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഉപ്പുതറയിൽ അയൽവാസിയുടെ ഓട്ടോറിക്ഷയിടിച്ച് അംഗൻവാടി ടീച്ചർ മരിച്ചു

Share it:

ഇടുക്കി: ഉപ്പുതറയിലുണ്ടായ ഓട്ടോറിക്ഷാ അപകടത്തിൽ ഗുരുതര പരുക്കേറ്റ അംഗൻവാടി ടീച്ചർ അന്തരിച്ചു. ഉപ്പുതറ ആശുപത്രിപ്പടി ചാപ്പുളശേരിൽ പൊന്നപ്പന്‍റെ ഭാര്യ രോഹിണി (50) ആണ് മരിച്ചത്. മക്കപ്പതാൽ അംഗൻവാടി ടീച്ചറായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു അപകടം. 

ആശുപത്രി പടിയിൽ വച്ച് നിയന്ത്രണം വിട്ടെത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. അയൽവാസിയുടെ ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ രോഹിണിയെ ഉടൻ തന്നെ ഉപ്പുതറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.  

നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിലേക്ക് മാറ്റി. എന്നാൽ ഇന്ന് രാവിലെ 10 ഓടെ മരണം സംഭവിക്കുകയായിരുന്നു. തുഷാര, ഹരിത, വിഷ്ണു എന്നിവരാണ് മക്കൾ. ജിജോ, അരുൺ എന്നിവർ മരുമക്കളാണ്. സംസ്കാരം വ്യാഴാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: