www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജോളിയുടെ ആദ്യ അബോർഷൻ ഡിഗ്രി പഠനകാലത്ത്; പാലായിലെ ടൂട്ടോറിയൽ കാലം അന്വേഷണ പരിധിയിൽ

Share it:

ഇടുക്കി: കോഴിക്കോട് കൂടത്തായിൽ സയനൈഡ് കൊലപാതക പരമ്പരകൾക്ക് നേതൃത്വം നൽകിയ ജോളിയെകുറിച്ച് കേട്ടാൽ ഞെട്ടുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കട്ടപ്പനയ്ക്ക് സമീപം വാഴവരയിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോളി പിന്നീട് നെടുങ്കണ്ടത്ത് പ്രീഡിഗ്രിയും ഇതിനു ശേഷം പാലായിലെ ടൂട്ടോറിയൽ കോളെജിൽ ബി കോം ബിരുദവും നേടിയിരുന്നു. 

സ്കൂൾ പഠന കാലം മുതൽ ജോളിയുടെ പെരുമാറ്റം വിചിത്രമായിരുന്നുവെന്ന് പഴയ സഹപാഠികൾ ഓർത്തെടുക്കുന്നു. അതേസമയം പാലായിലെ പഠന കാലത്താണ് ജോളി ക്രിമിനൽ മൈൻഡിലേക്ക് മാറിയതെന്ന കണ്ടെത്തലുകളും ഇപ്പോൾ പുറത്തു വരികയാണ്. 

പാലായിലെ പ്രമുഖ കോളെജിൽ ബിടെക്കിന് പഠിക്കുന്നുവെന്നാണ് ജോളിയും കുടുംബാംഗങ്ങളും നാട്ടിൽ പ്രചരിപ്പിച്ചിരുന്നത്. അതേസമയം പാലായിലെ പാരലൽ കോളെജിൽ എത്തിയ ജോളി ധാരാളിത്ത ജീവിതമായിരുന്നു ഇവിടെ നയിച്ചിരുന്നത്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന പാലായിലെ ഉന്നതരുടെ മക്കളായിരുന്നു ജോളിയുടെ സഹപാഠികൾ. കൂട്ടത്തിൽ മികച്ച പണച്ചാക്കുകളുടെ മക്കളുമായിട്ടായിരുന്നു ജോളിയുടെ കൂട്ട്. 

പാലായിലെ പഠനകാലത്ത് ജോളി ഒരിക്കൽ ഗർഭം ധരിച്ചിരുന്നതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്. ജോളിയുടെ കുടുംബാംഗങ്ങൾ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. വിവരം അറിഞ്ഞ സഹോദരങ്ങളും വീട്ടുകാരും ചേർന്ന് അക്കാലത്ത് അബോർഷൻ നടത്തിയതായും ഇവർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിനു സ്ഥിരീകരണം ലഭിച്ചിട്ടില്ല. 

ജോളിയുടെ നാട്ടിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുന്നതിനു മുൻപ് നാല് ദിവസത്തോളം കട്ടപ്പനയിൽ തങ്ങിയാണ് സംഘം തെളിവുകൾ ശേഖരിച്ചത്. കേസിൽ കൂടുതൽ വ്യക്തതയ്ക്കായി വീണ്ടും അന്വേഷണ സംഘം ഇടുക്കിയിലെത്തുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ



Share it:

Crime

Mostreaded

Post A Comment: