www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1761) Idukki (1730) Mostreaded (1611) Crime (1359) National (1182) Entertainment (826) Viral (418) world (417) Video (351) Health (196) Gallery (160) mollywood (160) sports (135) Gulf (129) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കസ്റ്റഡിയിലായി അഞ്ചാം ദിവസവും ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ സയനൈഡ് ജോളി

Share it:

കോഴിക്കോട്: അറസ്റ്റിലായി അഞ്ചാം ദിവസവും ഉടുത്തു മാറാൻ മറു തുണിയില്ലാതെ ജോളി ജോസഫ്. കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതി ജോളിക്കാണ് ഇത്തരമൊരു ദുർവിധി. ഈ മാസം അഞ്ചിനാണ് കൂടത്തായിലെ കൊലപാതക പരമ്പര നടന്ന തറവാട്ടിൽ നിന്നും ജോളിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 

ഇതിനു ശേഷം കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് പോകാനാണ് ജോളി ആദ്യമായി ജയിലിനു പുറത്തെത്തിയത്. പിന്നീട് ഇന്ന് കോടതിയിലേക്ക് പോകാനായിട്ടാണ് ജോളി ജയിലിനു പുറത്തെത്തുന്നത്. അതേസമയം അറസ്റ്റിലായി അഞ്ച് ദിവസം പിന്നിടുമ്പോഴും ഉടുത്തുമാറാൻ ഒരു തുണി പോലും ജോളിക്ക് ലഭിച്ചിട്ടില്ല. 

കസ്റ്റഡിയിലെടുക്കുമ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രമാണ് ജോളി ഇപ്പോഴും ധരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് വസ്ത്രം എത്തിക്കണമെന്ന് ജോളി തന്‍റെ സഹോരനെ ജയിലിലെ ഫോണിൽ നിന്നും വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇവരാരും ജോളിക്ക് വേണ്ട സഹായവുമായി ജയിലിൽ എത്തിയിട്ടില്ല. അന്താരാഷ്ട്ര ശ്രദ്ധ നേടിയ കൊലപാതക പരമ്പരയിൽ ജോളി ഉൾപ്പെട്ടതിന്‍റെ നടുക്കത്തിലാണ് ബന്ധുക്കൾ. ജോളിയുടെ ഇടുക്കിയിലെ കുടുംബാംഗങ്ങളും സഹായിക്കില്ലെന്ന നിലപാടിലാണ്. 

കൂടത്തായിലെ ജോളിയുടെ ബന്ധുക്കളും ഇപ്പോൾ സംശയ നിഴലിലുള്ള ഭർത്താവ് ഷാജുവും ജോളിയെ തള്ളി പറഞ്ഞിരുന്നു. ഇതോടെ ആരുടെയും സഹായമില്ലെന്ന അവസ്ഥയാണ് ഇപ്പോൾ ജോളിക്കുള്ളത്. സഹായിക്കാൻ ശ്രമിച്ചാൽ കേസിൽ അകപ്പെടുമോയെന്ന ഭയവും ഉണ്ട്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ


Share it:

Crime

Post A Comment: