www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

75-ാം വയസിൽ കുഞ്ഞിന് ജൻമം നൽകി; വൈദ്യ ശാസ്ത്രത്തെ പോലും ഞെട്ടിച്ച സംഭവം ഇന്ത്യയിൽ

Share it:

ഒരു ശ്വാസ കോശം മാത്രമുണ്ടായിട്ടും 75-ാം വയസിൽ കുഞ്ഞിന് ജൻമം നൽകിയ വയോധിക വൈദ്യ ശാസ്ത്രത്തിനു തന്നെ അതിശയമാകുന്നു. ‌രാജസ്ഥാനിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണ് വാർദ്ധക്യകാലത്ത് തന്‍റെ ആഗ്രഹം സാധിച്ചത്. പ്രസവിക്കണമെന്നും സ്വന്തമായി ഒരു കുട്ടി വേണമെന്നുള്ള സ്ത്രീയുടെ തീവ്രമായ ആഗ്രഹമാണ് ഇവരെ ഇങ്ങനെയൊരു സാഹസത്തിലേക്ക് നയിച്ചത്. 

വാര്‍ധക്യത്തിന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുപുറമേ ഇവര്‍ക്ക് ഒരു ശ്വാസകോശം മാത്രമേ ഉള്ളൂ എന്നതും ഡോക്ടര്‍മാര്‍ക്ക് വെല്ലുവിളിയായിരുന്നു. ശാരീരിക അസ്വസ്ഥതയുമുണ്ടായിരുന്നു. നേരത്തെ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തിരുന്നെങ്കിലും തനിക്ക് സ്വന്തമായി കുട്ടി വേണമെന്ന ആഗ്രഹത്തില്‍ സ്ത്രീ ഉറച്ചുനിന്നതോടെ ഡോക്ടര്‍മാര്‍ കീഴടങ്ങുകയായിരുന്നു. ഗര്‍ഭത്തിന്‍റെ ആറാം മാസത്തില്‍ തന്നെ കുട്ടിയെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു.

600 ഗ്രാം മാത്രം തൂക്കമുള്ള കുട്ടിയെ മറ്റൊരു ആശുപത്രിയിലെ നവജാത ശിശുപരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തൂക്കക്കുറവുണ്ടെങ്കിലും കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കുട്ടി വേഗം സുഖം പ്രാപിക്കുന്നതായും അമ്മ സന്തോഷവതിയാണെന്നും അവര്‍ അറിയിച്ചു.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 


Share it:

National

Post A Comment: