www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജോളിയെ വെല്ലുന്ന സയനൈഡ് കൊലയാളി മോഹൻകുമാർ; കൊന്ന് തള്ളിയത് 20 യുവതികളെ

Share it:

കൊച്ചി: കൂടത്തായി കൊലപാതക പരമ്പരകളുടെ ഞെട്ടലിൽ നിന്നും കേരളം ഇതുവരെ മുക്തമായിട്ടില്ല. ഇതിനിടെയാണ് മുൻപ് സമാന രീതിയിൽ നടന്ന കൂട്ട കൊലപാതക കേസും ചർച്ചയാകുന്നത്. കേരളത്തിന്‍റെ തൊട്ടടുത്ത സംസ്ഥാനമായ കർണാടകത്തിലാണ് അരുംകൊലകൾ നടന്നത്. മംഗളൂരു സ്വദേശി മോഹൻകുമാർ എന്ന സയനൈഡ് മോഹനാണ് 20 ഓളം കൊലപാതകങ്ങൾ നടത്തിയത്. കായിക അധ്യാപകനായിരുന്ന മോഹൻകുമാർ 2003–2009 കാലയളവിൽ നാലു മലയാളികളടക്കമുള്ള യുവതികളെയാണ് കൊലപ്പെടുത്തിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകങ്ങൾ. 20 കൊലക്കേസുകളുടെയും വിചാരണ നടക്കുന്നു. 16 എണ്ണത്തിലും മോഹൻ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി.

ബണ്ട്‌വാൾ കന്യാനയിലെ കായികാധ്യാപകനായിരുന്നു മോഹൻ കുമാർ (56). പീഡന ശേഷം ഗർഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നൽകി കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന് ഒളിവിൽ പോവുകയായിരുന്നു ഇയാളുടെ രീതി. കാസർകോട് ഉപ്പള സ്വദേശിനിയായ സംഗീത അധ്യാപിക പൂർണിമയെ കൊന്ന കേസിൽ സെപ്റ്റംബർ 25ന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചതാണ് ഒടുവിലത്തെ ശിക്ഷാവിധി. 2007 മെയ് 29നാണ് പൂർണിമയെ ബെംഗളൂരു ഉപ്പാർപേട്ട് കെഎസ്ആർടിസി ബസ്‍സ്റ്റാൻഡിലെ വിശ്രമമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

2010ൽ മറ്റൊരു കേസിൽ അറസ്റ്റിലായ മോഹൻ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇതടക്കം 20 കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ‌ യുവതികളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ മൂന്നു കേസുകളിൽ മോഹൻകുമാറിന് 2013 ഡിസംബറിൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. ബണ്ട്വാൾ വാമനപദവിലെ ലീലാവതി (32), ബണ്ട്വാൾ ബരിമാറിലെ അനിത (22), സുള്ള്യ പെരുവാജെയിലെ സുനന്ദ (25) എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലായിരുന്നു വധശിക്ഷ. അപൂർവങ്ങളിൽ അപൂർവമെന്നു വിലയിരുത്തിയാണു കോടതി വധശിക്ഷ വിധിച്ചത്. ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഉത്തമബോധ്യത്തോടെയാണു പ്രതി കൃത്യങ്ങൾ നടത്തിയതെന്നു വ്യക്‌തമാണെന്നും ദയ അർഹിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിവിധ വകുപ്പുകളിലായി 41 വർഷവും ആറു മാസവും തടവ്, 38,000 രൂപ പിഴ എന്നീ ശിക്ഷകളും വിധിച്ചു. എന്നാൽ പരമാവധി ശിക്ഷയായ വധശിക്ഷ അനുഭവിച്ചാൽ മതിയെന്നു കോടതി വ്യക്‌തമാക്കി. 2009 ഒക്‌ടോബർ 21ന് ആണ് മോഹൻ പിടിയിലായത്. 2011 ഏപ്രിൽ 20നു കുറ്റപത്രം സമർപ്പിച്ചു. 2011 നവംബർ 21ന് അതിവേഗ കോടതിയിൽ വിചാരണ ആരംഭിച്ചു. പ്രതി കേസ് സ്വയം വാദിക്കുകയായിരുന്നു. വിചാരണവേളയിൽ ഒരിക്കൽ പോലും പശ്‌ചാത്താപം പ്രകടിപ്പിക്കാത്ത പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നു കോടതി ചൂണ്ടിക്കാട്ടി.

കാസർകോട് മുള്ളേരിയ പുഷ്‌പ (21), ഉപ്പള വിജയലക്ഷ്‌മി (26), പൈവളിഗെ സാവിത്രി (26), മംഗലാപുരം തൊക്കോട്ടു താമസിച്ച കുമ്പള സ്വദേശിനി കമല എന്നിവരാണു മോഹന്‍റെ കൈകളാൽ കൊല്ലപ്പെട്ട മലയാളികൾ. സുള്ള്യ പെരാജെ ബേബി നായക് (25), പുത്തൂർ കെദില ശാരദ (24), സുള്ള്യ സമ്പാജെ കാവേരി (34), പുത്തൂർ പദുമജലു വിനുത (24), ബണ്ട്വാൾ മിട്ടൂർ ഇഡ്‌കിഡു ഹേമാവതി (ഹേമ–24), ബൽത്തങ്ങടി മഡന്ത്യാർ മെഗിനമലാഡി യശോദ (26), ബണ്ട്വാൾ കരിയങ്കാല സനിരിബെ ശശികല (28), മംഗലാപുരം കങ്കനാടി ശാന്ത (35), ഉപ്പിനങ്ങടി വനിത (22), ബജ്‌പെ മുച്ചൂർ ഗുഡബെട്ടു സുജാത (28), കൊണാജെ ശശികല (26), പൂർണിമ (33), ആരതി (24) ഉൾപ്പെടെയുള്ളവരാണു കൊല്ലപ്പെട്ട മറ്റുള്ളവർ.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Crime

Mostreaded

Trending

Post A Comment: