www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കട്ടപ്പനക്കാരി ജോളി കൂടത്തായിലെ കൊലയാളിയായതിനു പിന്നിൽ; പഠന കാലത്തേ ജോളി ക്രിമിനൽ

Share it:

ഇടുക്കി: ഭർത്താവുൾപ്പെടെ ആറ് പേരുടെ കൊലയാളിയായ കൂടത്തായിലെ ജോളിയെ കുറിച്ച് ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഇടുക്കിയിലെ കട്ടപ്പന സ്വദേശിനിയായ ജോളി വിവാഹത്തിലൂടെയാണ് കൂടത്തായിലെത്തുന്നത്. പഠന കാലം മുതൽ ക്രിമിനൽ സ്വഭാവമുള്ള ജോളി കൂടത്തായിലെ വിവാഹത്തിന് സമ്മതിച്ചും പണം മോഹിച്ചായിരുന്നു. കോടികളുടെ ആസ്ഥിയുള്ള കുടുംബത്തിലെത്താൻ ജോളി തന്ത്രം മെനഞ്ഞത് നിരവധി കള്ളങ്ങളിലൂടെയായിരുന്നു. 

1998ലായിരുന്നു റോയ് തോമസിന്‍റെയും ജോളിയുടെയും വിവാഹം. കോടീശ്വരനായ റോയി തോമസിന്‍റെ കുടുംബാംഗങ്ങളെ ആകർഷിക്കാൻ താൻ എം കോം ബിരുദധാരിയാണെന്നായിരുന്നു ജോളിയുടെ ആദ്യ കളവ്. ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഇത് വിശ്വസിപ്പിക്കുകയും ചെയ്തു. കോഴിക്കോട് എൻഐടിയിൽ അധ്യാപികയാണെന്ന് ആദ്യം വീട്ടുകാരോട് പറഞ്ഞു. വീട്ടിനടുത്ത് ഈ പേരിൽ ഒരു വിദ്യാഭ്യാസ ഏജൻസിയും നടത്തി. എൻഐടിയുടെ വ്യാജ ഐഡി കാർഡുണ്ടാക്കിയായിരുന്നു ഈ പറഞ്ഞ് പറ്റിക്കൽ. 

എന്നാൽ ആ പ്രദേശത്ത് നിന്ന് എൻഐടിയിൽ പഠിക്കുന്ന വിദ്യാർഥികൾ അങ്ങനെയൊരു അധ്യാപിക എൻഐടിയിലില്ലെന്ന് പറഞ്ഞതോടെ അത്തരം അവകാശവാദങ്ങൾ ആവർത്തിക്കാതായി. ഈ വിദ്യാഭ്യാസ ഏജൻസിയിൽ നിന്നാണ് പല തരത്തിലുള്ള വഴിവിട്ട പണമിടപാടുകളും ജോളി നടത്തിയിരുന്നതെന്നാണ് വിവരം. താമരശേരിയിൽ ഏജൻസിയിലേക്ക് പോകുംവഴിയാണ് ജ്വല്ലറി ജീവനക്കാരനായിരുന്ന മാത്യുവിനെ പരിചയപ്പെടുന്നത്. അങ്ങനെ നല്ല ബന്ധം സ്ഥാപിച്ചാണ് സയനൈഡ് വാങ്ങിയെടുക്കുന്നത്. 

ഇതിനെല്ലാമിടയിൽ താമരശ്ശേരിയിൽ ബ്യൂട്ടി പാർലർ നടത്തുകയാണെന്നും ജോളി അവകാശപ്പെട്ടിരുന്നുവെന്നാണ് സൂചന. സ്വത്ത് കിട്ടാനുള്ള അതിമോഹവും ഷാജുവിനൊപ്പം ജീവിക്കാനുള്ള ആഗ്രഹവുമാണ് നീണ്ട 14 വർഷം നീണ്ട കൊലപാതകപരമ്പര ആസൂത്രണം ചെയ്യാൻ ജോളിയെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ


Share it:

Crime

Idukki

Post A Comment: